Latest News

'ആന മയില്‍ ഒട്ടകം'ത്തിന്റെ ഓഡിയോ പുറത്തിറങ്ങി

കൊച്ചി:[www.malabarflash.com] അടുത്ത് തന്നെ റിലീസിങ്ങിനു ഒരുങ്ങുന്ന ഹ്രസ്വചിത്രങ്ങളുടെ സമാഹാരമായ 'ആന മയില്‍ ഒട്ടകം'ത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങ്  എറണാകുളം പ്രസ് ക്ലബ്ബില്‍ വച്ച് നടന്നു. മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ Muzik247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍. വിശിഷ്ടാതിഥിയായി എത്തിയ നടന്‍ അര്‍ജുന്‍ ലാല്‍ Muzik247 ന്റെ ഹെഡ് ഓഫ് ഒപറേഷന്‍സ്, സൈദ് സമീറിനു ലോഞ്ച് സി ഡി കൈമാറിയാണ് ഓഡിയോ ലോഞ്ച് നടത്തിയത്.

സിനിമയുടെ സംവിധായകരായ ജയകൃഷ്ണ, അനില്‍ സൈന്‍, സംഗീത സംവിധായകരായ സജി റാം, ശ്യാം രമേശ്, രാകേഷ് കേശവന്‍, നടന്‍ ശരണ്‍, തുടങ്ങിയവരും മറ്റു അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ സന്നിദ്ധരായിരുന്നു.
ചിത്രത്തില്‍ സജി റാം, ശ്യാം രമേശ്, രാകേഷ് കേശവന്‍, എന്നിവര്‍ ഈണം നല്‍കിയ മൂന്നു ഗാനങ്ങളാനുള്ളത്. ഗിരീഷ് കെ കരുണാകരനും അനില്‍ സൈനും രാകേഷ് കേശവനുമാണ് ഇവ ഓരോന്നും രചിച്ചിട്ടുള്ളത്. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് പി ജയചന്ദ്രന്‍, യാസിന്‍ നിസാര്‍, ഒ.യു.ബഷീര്‍, നിമിഷ മുരളി, രേഷ്മ ജോണി എന്നിവരാണ്.

ആദ്യത്തെ ഗാനം 'വരിനെല്ലിന്‍ പാടത്ത്' ആലപിച്ചിട്ടുള്ളത് പി. ജയചന്ദ്രനാണ്. ഇതേ ഗാനം നിമിഷ മുരളിയും ആലപിച്ചിട്ടുണ്ട്. ഗിരീഷ് കെ കരുണാകരന്‍ രചിച്ച വരികള്‍ക്ക് സജി റാം ഈണം നല്‍കിയിരിക്കുന്നു.

രണ്ടാമത്തെ ഗാനമായ 'അകലേ' ആലപിച്ചിരിക്കുന്നത് ഒ.യു.ബഷീറും രേഷ്മ ജോണിയുമാണ്. ഒ.യു.ബഷീറിന്റെ സോളോ പതിപ്പും ഈ ഗാനത്തിനുണ്ട്. അനില്‍ സൈന്‍ രചിച്ച വരികള്‍ക്ക് ശ്യാം രമേശ് ഈണം നല്‍കിയിരിക്കുന്നു.

'ഒരുപിടി സ്വപ്നങ്ങള്‍തന്‍' എന്ന മൂന്നാമത്തെ ഗാനം ആലപിച്ചിട്ടുള്ളത് യാസിന്‍ നിസാറാണ്. ഈ ഗാനത്തിന് വരികള്‍ രചിച്ചിരിക്കുന്നതും സംഗീതം നല്‍കിയിരിക്കുന്നതും രാകേഷ് കേശവനാണ്.

നവാഗത സംവിധായകരായ ജയകൃഷ്ണയും അനില്‍ സൈനും ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വഹിച്ച 'ആന മയില്‍ ഒട്ടകം' മൂന്ന് ഹ്രസ്വചിത്രങ്ങള്‍ ചേര്‍ന്ന സമാഹാരമാണ്. മിഥുന്‍ മുരളി, ബാലു വര്‍ഗ്ഗീസ്, ശരണ്‍, ഇന്ദ്രന്‍സ്, സുനില്‍ സുഖദ, സന്തോഷ് കീഴാറ്റൂര്‍, കലാഭവന്‍ ഹനീഫ്, ചെമ്പില്‍ അശോകന്‍, വിനോദ് കെടാമംഗലം, സജാദ് െ്രെബറ്റ്, ഗോപാലകൃഷ്ണന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ശിവന്‍, രാജീവ് രാജന്‍, നേത്ര, റീന, ദിവ്യ, സീമ ജി നായര്‍, രമ്യ എന്നിവരോടൊപ്പം ബാലതാരങ്ങളായ ആകാശ്, ജുഗ് രു, സിദ്ധാര്‍ത്ഥ്, മിനാക്ഷി എന്നിവരും അഭിനയിക്കുന്നു. 

ഛായാഗ്രഹണം അനീഷ് ബാബു അബ്ബാസും എഡിറ്റിംഗ് ഹേമന്ത് കെ ഹര്‍ഷനും ജോവിന്‍ ജോണുമാണ്. എം. ജെ. മൂവീസിന്റെ ബാനറില്‍ റെയിംടോള്‍ ജോസ് നിര്‍മ്മിച്ച ഈ ചിത്രം നവംബര്‍ 20ന് റിലീസാകും.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.