തിരുവനന്തപുരം:[www.malabarflash.com] തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് യുഡിഎഫ് സ്ഥാനാര്‍ഥിയായ മത്സരിച്ച ടെലിവിഷന്‍ താരവും മോഡലുമായ വീണാ നായര്‍ പരാജയപ്പെട്ടു. എല്‍ഡിഎഫിലെ ബിന്ദു ശ്രീകുമാറിനോട് മത്സരിച്ചാണ് പരാജയപ്പെട്ടത്. വനിതാ സംവരണ വാര്‍ഡില്‍ വീണ 1352 വോട്ടുകള്‍ നേടി. ശാസ്തമംഗലം വാര്‍ഡില്‍ നിന്നുമാണ് വീണ ജനവിധി തേടിയത്.
നിരവധി മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി സോണിയ ജോസും പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ചു. ശിവസേനയ്ക്കുവേണ്ടി കൊച്ചി കോര്‍പ്പറേഷനിലാണ് സോണിയ മത്സരിച്ചത്. കോണ്‍ഗ്രസിന്റെ ഗ്രേസി ബാബു ജേക്കബ് വിജയിച്ച സീറ്റില്‍ 33 വോട്ടുകള്‍ മാത്രമാണ് സോണിയ നേടിയത്. സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ ഭാര്യയാണ് സോണിയ ജോസ്.
കോഴിക്കോട് കോര്‍പ്പറേഷനിലെ അരീക്കാട് വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അലി അക്ബറും തോറ്റു. എല്‍ഡിഎഫ് മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന വികെസി മമ്മദ് കോയയാണ് ഇവിടെ വിജയിച്ചത്.

Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment