മഞ്ചേരി:[www.malabarflash.com] മഞ്ചേരി നഗരസഭ വടക്കാങ്ങര വാര്‍ഡില്‍ നിന്ന് വിജയിച്ച മരുന്നന്‍ സമിയ്യയെ വോട്ടെണ്ണുന്നിടത്തോ ആഹ്‌ളാദ പ്രകടനത്തിലോ കണ്ടില്ല. പകരം പ്രവര്‍ത്തകര്‍ സ്വീകരിച്ചാനയിച്ചത് സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവ് സാജിദ് ബാബുവിനെ.
നിലവിലെ കൗണ്‍സിലറായ സാജിദ് ബാബു വാര്‍ഡ് വനിതാസംവരണമായതോടെ ഭാര്യ സമിയ്യയെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.എന്നാല്‍ നോമിനേഷന്‍ നല്‍കിയെന്നല്ലാതെ പ്രചരണത്തില്‍ പോലും സമിയയുടെ സാന്നിധ്യം വോട്ടര്‍മാര്‍ അറിഞ്ഞിരുന്നില്ല.ഫ്‌ളക്‌സ് ബോര്‍ഡുകളിലെല്ലാം നിറഞ്ഞു നിന്നിരുന്നത് സാജിദ് ബാബുവായിരുന്നു.
സമാനമായ കഥയാണ് അമയംകോട് വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട യു ഡി എഫ് സ്ഥാനാര്‍ത്ഥി റിസ്‌വാനക്കും പറയാനുള്ളത്. കൗണ്‍സിലറായ പുതുക്കൊള്ളി റഹീമിന്റെ റിസ്‌വാന ഗര്‍ഭിണിയാണ്.
നോമിനേഷന്‍ നല്‍കാനായി മാത്രം വീടിനു പുറത്തിറങ്ങിയ റിസ്‌വാനക്ക് വാര്‍ഡില്‍ നിന്ന് ലഭിച്ചത് 765 വോട്ടാണ്. എതിര്‍ സ്ഥാനാര്‍ത്ഥിയും മുന്‍ കൗണ്‍സിലറുമായ പഴൂക്കര പുഷ്പലതക്ക് ലഭിച്ചത്. 391 വോട്ടുകള്‍ മാത്രമാണ്.

Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment