ആലപ്പുഴ:[www.malabarflash.com] എറണാകുളത്ത് എഞ്ചിനീയറായ യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച സംഭവത്തിലെ പ്രതി പിടിയില്‍. കോട്ടയം കടുത്തുരുത്തി ഇലഞ്ഞി നടുവിലേത്ത് വീട്ടില്‍ രഞ്ജിഷ് (25) ആണ് അറസ്റ്റിലായത്.
ആസിഡ് ആക്രമണത്തിന് ഇരയായ ചേര്‍ത്തല പള്ളിപ്പുറം പുളിച്ചയില്‍ ശാരിമോള്‍ (24) ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശാരിമോളും രഞ്ജിഷും പാമ്പാടി രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ സഹപാഠികളായിരുന്നു.
ഇരുവരും തമ്മിലുള്ള പിണക്കത്തെ തുടര്‍ന്നുണ്ടായ പകപോക്കലാണ് ആസിഡ് ആക്രമണത്തിന് ഇടയാക്കിയത് എന്നാണ് വിവരം. കഴിഞ്ഞ 11ന് ചേര്‍ത്തല വല്ലയില്‍ റോഡില്‍ പുരുഷന്‍കവലയ്ക്ക് സമീപമായിരുന്നു പെണ്‍കുട്ടി ആസിഡ് ആക്രമണത്തിന് ഇരയായത്.
കൊച്ചി നേവല്‍ ബേസില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായ ശാരിമോള്‍ ജോലി കഴിഞ്ഞ് ചേര്‍ത്തലയില്‍ എത്തിയശേഷം കരുവയിലെ മാതൃസഹോദരിയുടെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു ആക്രമണമുണ്ടായത്.
പിന്നാലെ ബൈക്കിലെത്തിയ പ്രതി, ശാരിമോളുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ചതിനാല്‍ ദേഹത്താണ് ആസിഡ് വീണത്. സംഭവത്തിനുശേഷം ബൈക്കില്‍ രക്ഷപ്പെട്ട രഞ്ജിഷ് ഒളിവില്‍ പോവുകയായിരുന്നു. പാലക്കാട്ട് വെച്ചാണ് പോലീസ് പിടിയിലായത്.
പ്രേമനൈരാശ്യമാണോ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് വ്യക്തമായിട്ടില്ല. സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ഇരുവരും പറഞ്ഞതെന്നും ജില്ലാ പോലീസ് ചീഫ് പറഞ്ഞു. സംഭവത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നുണ്ട്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment