കായംകുളം:[www.malabarflash.com] പോലീസ്‌സേനയില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസില്‍ ഒരാളെ കൂടി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു. ഉദ്യോഗാര്‍ഥികളെ ഡിവൈഎസ്പിയാണെന്നു പറഞ്ഞു ഫോണില്‍വിളിച്ചു കെണിയില്‍ വീഴ്ത്തിയ മിമിക്രി കലാരംഗത്തുപ്രവര്‍ത്തിക്കുന്ന കൊല്ലം തഴുത്തല ചേരികല്ലുപുറത്തുവീട്ടില്‍ സുധികുമാര്‍(35) ആണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് സംഘം വിവരങ്ങളറിയാനായി വിളിച്ചുവരുത്തിയതിനുശേഷം ഇയാളെ വിശദമായി ചോദ്യം ചെയ്യലിനു വിധേയനാക്കി അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.
മുഖ്യപ്രതി ശരണ്യയുടെ പ്രധാന സഹായികളില്‍ ഒരാളാണ് ഇയാളെന്നു അന്വേഷണസംഘം പറഞ്ഞു. ശരണ്യക്കൊപ്പം ഇയാള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോഡ്ജുകളില്‍ താമസിച്ചു തട്ടിപ്പിനുള്ള ആസൂത്രണങ്ങള്‍ നടത്തിയിട്ടുണ്ട്.
തട്ടിപ്പിനിരയായ ഉദ്യോഗാര്‍ഥികളെ ഡിവൈഎസ്പി രാധാകൃഷ്ണന്‍ എന്ന പേരില്‍ ഫോണില്‍വിളിച്ചാണ് ഇയാള്‍ ബന്ധപ്പെട്ടിരുന്നത്. കൂടാതെ ശരണ്യക്ക് ബംഗളൂരിലേക്കു ഒളിവില്‍ പോകാന്‍ സഹായം ചെയ്തു നല്കിയതിലും ഇയാള്‍ക്കു പങ്കുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. വിശദമായി ചോദ്യം ചെയ്യലിനുശേഷം ക്രൈംബ്രാഞ്ച് സംഘം ഇയാളെ കോടതിയില്‍ ഹാജരാക്കും. കൂടുതല്‍പേര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചിട്ടുള്ളത്. അതിനാല്‍ കേസില്‍ ഉന്നതര്‍ ഉള്‍പ്പെടയുള്ളവര്‍ കുടുങ്ങാനാണ് സാധ്യത.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment