Latest News

രാജിയില്ലെന്ന നിലപാടിലുറച്ച് മാണി

തിരുവനന്തപുരം:[www.malabarflash.com] രാജിയില്ലെന്ന ഉറച്ച നിലപാടുമായി മാണി. തന്റെ മനഃസാക്ഷിയോടു തെറ്റു ചെയ്തിട്ടില്ലെന്നു മാണി പറഞ്ഞു. വ്യക്തിപരമായി തനിക്കെതിരെ കോടതിയുടെ പരാമർശമില്ല. തീരുമാനം യുഡിഎഫ് നേതൃത്വത്തെ നേരിട്ട് അറിയിച്ചു.

മാണിയെ അനുകൂലിക്കുന്ന വിഭാഗം ഇക്കാര്യം പരസ്യമായിത്തന്നെ പറയുന്നുണ്ട്. ഹൈക്കോടതി പരാമർശത്തിന്റെ പേരിൽ രാജിയുടെ ആവശ്യമില്ലെന്നാണ് മാണിയുടെ നിലപാട്. കോടതി പരാമര്‍ശങ്ങള്‍ തനിക്കെതിരല്ല. വിജിലൻസ് കോടതി പരാമർശങ്ങള്‍ നീക്കിക്കിട്ടുകയാണ് ചെയ്തതെന്നും മാണി നിലപാട് എടുക്കുന്നു.

ഹൈക്കോടതി പറഞ്ഞത് വിജിലൻസ് കോടതിയുടെ വിധിയോ പരാമർശങ്ങളോ തുടരന്വേഷണത്തെ ബാധിക്കരുതെന്നാണെന്ന് സർക്കാർ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ. വിജിലൻസ് കോടതി മാണി പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നു പറഞ്ഞിട്ടുള്ളതു ശരിയല്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. മാണി കുറ്റക്കാരനാണെന്നു കോടതി പറഞ്ഞിട്ടില്ല. കോടതി വിധി തെറ്റായി വ്യാഖ്യാനിക്കുന്നു.

മാണിയുടെ രാജിക്കാര്യം ആവശ്യപ്പെടുന്നതു മുന്നണി മര്യാദയുടെ ലംഘനമെന്ന് കേരള കോൺഗ്രസ് (എം) നേതാവ് സി.എഫ്. തോമസ്. പാർട്ടി യോഗം ചേരട്ടെ. എന്നിട്ട് യുക്തമായ തീരുമാനമെടുക്കുമെന്നും സി.എഫ്.തോമസ്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.