റാഞ്ചി:[www.malabarflash.com] ഫീസ് വര്‍ധിപ്പിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രക്ഷിതാക്കളുടെ മര്‍ദനമേറ്റു മരിച്ചു. ജാര്‍ഖണ്ഡില്‍ ഡുംക ജില്ലയിലെ സൈര്യഘാട്ട് ആര്യന്‍ എജ്യൂക്കേഷന്‍ വേള്‍ഡ് പ്രിന്‍സിപ്പല്‍ ദാകര്‍ ഷാ(48)യാണു മരിച്ചത്.
മുന്നറിയിപ്പില്ലാതെ സ്‌കൂള്‍ ഫീസ് വര്‍ധിപ്പിച്ചതിനെക്കുറിച്ച് അന്വേഷിക്കാനെത്തിയ രക്ഷിതാക്കളും പ്രിന്‍സിപ്പലും തമ്മിലുണ്ടായ വാക്കുതര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു.
മര്‍ദനമേറ്റ പ്രിന്‍സിപ്പലിനെ ഡുംക ദാദര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെഞ്ചിനേറ്റ ക്ഷതമാണു മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്നു സ്‌കൂള്‍ അനിശ്ചിതക്കാലത്തേക്ക് അടച്ചു.

സര്‍ക്കാര്‍ നിയമപ്രകാരമുള്ള ഫീസ് വിദ്യാര്‍ഥികള്‍ നല്‍കിയതാണെന്നും എന്നാല്‍ കൂടുതല്‍ തുക നല്‍കാന്‍ ആവശ്യപ്പെട്ടതോടെ പ്രിന്‍സിപ്പലിനെ നേരില്‍ക്കണ്ടു വിവരം ആരായാനാണു സ്‌കൂളിലെത്തിയതെന്നും രക്ഷിതാക്കള്‍ പറഞ്ഞു. പ്രീ പ്രൈമറി മുതല്‍ പത്താം ക്ലാസ് വരെ രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ സ്‌കൂളിലുണ്ട്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment