Latest News

കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനം വോട്ടായി മാറി : മൊയ്തീന്‍ കൊല്ലമ്പാടി

ദോഹ:[www.malabarflash.com] തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ മുസ്ലിം ലീഗ് നേടിയ മികച്ച വിജയത്തിനു പിന്നില്‍ ഗള്‍ഫ് നാടുകളിലെ കെ.എം.സി.സി പ്രവര്‍ത്തകര്‍ നടത്തിയ ജീവകാരുന്ന്യ പ്രവര്‍ത്തനമാണെന്ന് കാസര്‍കോട് ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി. കെ.എം.സി.സി ഖത്തര്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ഒരുക്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡണ്ട് ലുഖ്മാന്റെ അധ്യക്ഷതയില്‍ നടന്ന യോഗം എം.പി ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പ്രസിഡണ്ടിന് ഉപഹാരം ലുഖ്മാന്‍ നല്‍കി. കെ.എസ് സുലൈമാന്‍ ഹാജി അനുസ്മരണ പ്രഭാഷണം സംസ്ഥാന കെ.എം.സി.സി പ്രസിഡണ്ട് എസ്.എ.എം ബഷീര്‍ നടത്തി. 

ആബിദ് അലി തുരുത്തി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.ടി.പി മുഹമ്മദ് കുഞ്ഞി, റഷീദ് മൗലവി, ഖാദര്‍ ഉദുമ ,ബഷീര്‍ ചെര്‍ക്കള, ടി.സി സലാം, സത്താര്‍ മൗലവി, ശരീഫ് ദേലംപാടി, ശാനിഫ് പൈക്ക, റസാക്ക് കല്ലട്ടി സംസാരിച്ചു. ജനറല്‍ സെക്രട്ടറി സാദിഖ് പാക്ക്യാര സ്വാഗതവും ശംസുദ്ദീന്‍ ഉദിനൂര്‍ നന്ദിയും പറഞ്ഞു.




Keywords: Gulf  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.