കണ്ണൂര്‍:[www.malabarflash.com] തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ച വനിതയെ അവഹേളിക്കുന്ന തരത്തില്‍ പെരുമാറിയ പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
പര്‍ദയണിഞ്ഞ വനിതാ സ്ഥാനാര്‍ഥിയുടെ ഡമ്മിയുണ്ടാക്കിയാണ് ഒരു സംഘം പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ അപമാനിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയവഴി പ്രചരിച്ചത് ലീഗിന് നാണക്കേടുണ്ടാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കണ്ണൂര്‍ മാട്ടൂല്‍ മടക്കരയിലുള്ള പ്രവര്‍ത്തകരെ ലീഗില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്.
അതേസമയം, പാര്‍ട്ടിയുടെ വിജയാഹ്ലാദ പ്രകടനത്തിലോ റാലിയിലോ അല്ല സംഭവം ഉണ്ടായിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ പാര്‍ട്ടി നേതൃത്വത്തിന് ഇക്കാര്യത്തില്‍ പങ്കില്ലെന്നും മാട്ടൂല്‍ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റി അറിയിച്ചു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വകാര്യമായി ചെയ്ത കാര്യത്തിലാണെങ്കിലും പോലും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ് അച്ചടക്ക നടപടിയെടുത്തിരിക്കുന്നതെന്ന് മുസ്ലീം ലീഗ് അറിയിച്ചു.

Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment