പുത്തിഗെ:[www.malabarflash.com] മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന്‍ റബീഉല്‍ അവ്വലില്‍ നടത്തിവരുന്ന പ്രവാചക പ്രകീര്‍ത്തനത്തിന്റെ പ്രഖ്യാപന കണ്‍വെന്‍ഷന്‍ നവംബര്‍ 13ന് വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് മുഹിമ്മാത്തില്‍ നടക്കും.
റബീഉല്‍ അവ്വല്‍ ഒന്നുമുതലാണ് വൈവിധ്യവും വിത്യസ്തവുമായ പ്രവാചക പ്രകീര്‍ത്തനം മുഹിമ്മാത്തില്‍ നടത്തപ്പെടുന്നത്. നസ്വീഹത്ത്, പ്രകീര്‍ത്തനം, സാന്ത്വനം, വിളംബരം, ആത്മീയം, കലാമേള തുടങ്ങി വിവിധ പരിപാടികള്‍ അരങ്ങേറും.
പ്രഖ്യാപന കണ്‍വെന്‍ഷനില്‍ പ്രാസ്ഥാനിക, സ്ഥാപന രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. യോഗത്തില്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, എം അന്തുഞ്ഞി മൊഗര്‍, അബ്ദുല്‍ അസീസ് മിസ്ബാഹി, ഉമര്‍ സഖാഫി മുഹിമ്മാത്ത്, ഹാഫിള് ഇല്യാസ് സഖാഫി സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment