പട്‌ന:[www.malabarflash.com] ബിഹാറില്‍ ജയിക്കുമെന്ന മോഹത്തില്‍ ബിജെപി ആഘോഷത്തിനായി വാങ്ങിവച്ചത് നൂറു കിലോ മധുരപലഹാരങ്ങള്‍. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഫലം പൂര്‍ണമായി വരും മുമ്പ് ആദ്യ മണിക്കൂറില്‍തന്നെ ആഘോഷവുമായി ബിജെപി നേതാക്കള്‍ നിരത്തിലിറങ്ങുകയും ചെയ്തു.
എന്നാല്‍ പെട്ടെന്നു ഫലസൂചനകള്‍ മാറി മറിയുകയും എന്‍ഡിഎയെ പിന്നിലാക്കി മഹാസഖ്യം കുതിക്കുകയുമായിരുന്നു. ഫലസൂചനകള്‍ അനുകൂലമായ സാഹചര്യത്തിലാണ് മധുരപലഹാരങ്ങള്‍ പാര്‍ട്ടി വാങ്ങിയത്. വന്‍തോതില്‍ പടക്കവും വാങ്ങിയിരുന്നു. ആദ്യ സൂചനകള്‍ അനുകൂലമായതോടെ പടക്കം പൊട്ടിക്കാനും തുടങ്ങി.
എന്നാല്‍ ഫലം മാറിമറിഞ്ഞ് മഹാസഖ്യം അധികാരമുറപ്പിച്ചപ്പോള്‍ പൊട്ടിച്ച പടക്കമൊക്കെയും എല്‍കെ അദ്വാനിയുടെ പിറന്നാള്‍ ആഘോഷിക്കാനായിരുന്നെന്നും മധുരം വാങ്ങിയതും പിറന്നാള്‍ പ്രമാണിച്ചാണെന്നും പറഞ്ഞു തലയൂരാനാണ് പാര്‍ട്ടിയുടെ ശ്രമം.

Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment