അജാനൂര്‍:[www.malabarflash.com] മഞ്ഞപ്പിത്തം ബാധിച്ച് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. വേലാശ്വരം പാണതോട്ടെ കെ വി ബാലകൃഷ്ണന്‍ - ലക്ഷ്മി ദമ്പതികളുടെ മകള്‍ സൗമ്യ(20) ആണു മരിച്ചത്.
കാസര്‍കോട് ഗവ. കോളേജിലെ അവസാന വര്‍ഷ ബി എ വിദ്യാര്‍ത്ഥിനിയാണ്. ഒരാഴ്ചയോളം കാഞ്ഞങ്ങാട് ജില്ലാആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൗമ്യയുടെ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് മംഗ്‌ളുരുവിലെ കെ എം സി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ഒരാഴ്ചയോളം ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു മരണം സംഭവിച്ചത്.
സൗമ്യയുടെ സഹോദരന്‍ നിധീഷ് ഗള്‍ഫിലാണ്. സഹോദരി അത്യാസന്ന നിലയില്‍ ആശുപത്രിയിലാണെന്ന വിവരം നല്‍കിയതനുസരിച്ച് നിധിഷ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment