കാഞ്ഞങ്ങാട്:[www.malabarflash.com] പുല്ലൂര്‍ പ്രദേശത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിലെ നിറ സാന്നിദ്ധ്യമായിരുന്ന വി.കോമന്‍മാസ്റ്ററുടെ സ്മരണാര്‍ത്ഥം സംസ്‌കൃതി പുല്ലൂര്‍ കാസര്‍കോട് ജില്ലയിലെ കൗമാര പ്രതിഭകള്‍ക്കായി ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ സംസ്‌കൃതി ചെറുകഥാപുരസ്‌കാരത്തിന് വി.എം.മൃദുല്‍ മഞ്ഞങ്ങാനം അര്‍ഹനായി.
മൃദുല്‍ രചിച്ച അമ്മദൈവം എന്ന കഥയാണ് 2015ലെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
പ്രശസ്ത ചെറുകഥാകൃത്തുക്കളായ സന്തോഷ് പനയാല്‍, ത്യാഗരാജന്‍ ചാളക്കടവ്, മാധ്യമപ്രവര്‍ത്തകനും കാസര്‍കോട് പ്രസ്‌ക്ലബ്ബ് സെക്രട്ടറിയുമായ രവീന്ദ്രന്‍ രാവണേശ്വരം എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. 5000 രൂപയും പ്രശസ്തിഫലകവുമാണ് പുരസ്‌കാരമായി നല്‍കുന്നത്. 14ന് പുല്ലൂരില്‍ വെച്ച് സംഘടിപ്പിക്കുന്ന സാംസ്‌കാരിക സദസ്സില്‍ വെച്ച് ചെറുകഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം പുരസ്‌കാരം വിതരണം ചെയ്യും.
മികച്ച രചനാപാടവം പ്രദര്‍ശിപ്പിച്ച സോഹുല്‍ രാജീവ്, പി.ഹരിപ്രസാദ്, കെ.ഷഫരിയ, കെ.വി.കാര്‍ത്തിക, സായൂജ്യവിജയന്‍, കെ.അനുരാഗ്, കെ.വി.ആരതി, പി.പ്രവ്യ, എ.അമൃത, കെ.അരുണിമ, പി.ശോഭിത്, എസ്.യദുരാജ്, ശ്രീരാഗ് കെ.ചന്ദ്രന്‍, എം.അഞ്ജലി എന്നിവരെ ചടങ്ങില്‍ അനുമോദിക്കും.
ചടങ്ങില്‍ കവി ദിവാകരന്‍ വിഷ്ണുമംഗലം അദ്ധ്യക്ഷത വഹിക്കും. എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.എം.ബാലന്‍, ബി.വസന്തഷേണായ്, വിനോദ്കുമാര്‍ പള്ളയില്‍വീട് എന്നിവര്‍ സംബന്ധിക്കും. ജൂറി അംഗങ്ങളായ സന്തോഷ് പനയാല്‍, രവീന്ദ്രന്‍ രാവണേശ്വരം എന്നിവര്‍ രചനകള്‍ വിലയിരുത്തി സംസാരിക്കും. പ്രമുഖ സഹകാരിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന വി.രാഘവന്‍ നായരുടെ സ്മരണാര്‍ത്ഥം വിദ്യാഭ്യാസരംഗത്തെ മികവിന് ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളും ചടങ്ങില്‍ വെച്ച് വിതരണം ചെയ്യും.
സംസ്‌കൃതി ഭാരവാഹികളായ പി.ജനാര്‍ദ്ധനന്‍, കെ.ശശിധരന്‍, എം.വി.നാരായണന്‍, ബി.രത്‌നാകരന്‍, അത്തിക്കല്‍ കുഞ്ഞിക്കണ്ണന്‍, അനില്‍ പുളിക്കാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment