ബണ്ട്വാള്‍:[www.malabarflash.com] ദക്ഷിണ കന്നഡ ജില്ലയില്‍ സംഘര്‍ഷത്തിനു വഴിയൊരുക്കിയ, അനുമതിയില്ലാത്ത പൊതുയോഗം സംഘടിപ്പിച്ചതിനും പ്രകോപനപരമായ പ്രസംഗം നടത്തിയതിനും എസ്ഡിപിഐ ദക്ഷിണ കന്നഡ ജില്ലാ പ്രസിഡന്റ് ഹനീഫ് ഖാന്‍ കൊഡാജെയ്‌ക്കെതിരെ ബണ്ട്വാള്‍ പോലീസ് കേസെടുത്തു.
കുടക് കലാപത്തില്‍ പ്രതിഷേധിച്ചു കഴിഞ്ഞ വ്യാഴാഴ്ചയാണു ബിസി റോഡ് രംഗമന്ദിരത്തിനു മുന്നില്‍ എസ്ഡിപിഐ പൊതുയോഗം സംഘടിപ്പിച്ചത്. പൊതുയോഗത്തിനു നേര്‍ക്കു സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതാണു സംഘര്‍ഷത്തിനു വഴിയൊരുക്കിയത്. ഇതിനു പിന്നാലെ, അനുമതിയില്ലാതെയാണു പൊതുയോഗം സംഘടിപ്പിച്ചതെന്നും ഇതിനു നടപടിയെടുക്കുമെന്നും ജില്ലാ ഡപ്യൂട്ടി കമ്മിഷണര്‍ എ.ബി. ഇബ്രാഹിം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണു ബണ്ട്വാള്‍ പോലീസ് എസ്ഡിപിഐ ജില്ലാ പ്രസിഡന്റിനെതിരെ സ്വമേധയാ കേസെടുത്തത്.
Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment