Latest News

മെഡിക്കല്‍ കോളേജ് അനിശ്ചിത കാല സമരം തുടങ്ങി; പിന്തുണയുമായി വിവിധ സംഘടനകള്‍

കാസര്‍കോട്:[www.malabarflash.com] കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തി ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് ജനകീയ സമര സമിതി നടത്തുന്ന അനിശ്ചിതകാല സമരം തുടങ്ങി. കാസര്‍കോട് പുതിയ ബസ്റ്റാന്‍ര് പരിസരത്തെ ഒപ്പ് മരച്ചുവട്ടില്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി വിവിധ സംഘടനകള്‍ സമര പന്തലിലെത്തി.

മര്‍ച്ചന്റ് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി, പീപിള്‍സ് ഫോറം, മൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍, നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ്, എസ്, ഐ. ഒ, എസ്, എസ്, എഫ്, ആം ആദ്മി, തുടങ്ങിയ സംഘടനാ പ്രവര്‍ത്തകരാണ് ഐക്യദാര്‍ഡ്യവുമായി സമര പന്തലിലെത്തിയത്.

മര്‍ച്ചന്റ് യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് അന്‍വര്‍ സാദത്ത് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന വൈ.പ്രസിഡണ്ട് അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു.സമര സമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് കണ്‍വീനര്‍ ശ്യാം പ്രസാദ്,
കെ.മണികണ്ഠന്‍ , രവി ബന്തടുക്ക, ശിഹാബ് സല്‍മാന്‍ , അഷ്‌റഫ് നാല്‍ത്തട്ക, റാഫി ഐഡിയല്‍ , നസീര്‍, ജബ്ബാര്‍, റിഷാദ്, ശംസുദ്ധീന്‍, റഹീം ഡിജിറ്റല്‍, അന്‍വര്‍ ചോക്‌ളറ്റ് , ബാബു മാര്‍കോസ്,കെ. നാഗേഷ് ഷട്ടി, മുഹമ്മദ് അസ്ലം എ.എല്‍, എ. ശമീര്‍, ത്വയ്യിബ് സ്പാര്‍ക്, മുഹമ്മ്ദ് ശാഫ്, അഷ്‌റഫ് പടന്ന, ശിഹാബ്, മജീദ് കുറ്റിക്കോല്‍, വിനീത് എം. ആര്‍, സണ്ണി ജോസഫ്, റഫീഖ് കേളോട്ട്, മുഹമ്മദ് അലി ഫത്താഹ്, സുബൈര്‍, പ്രൊഫസര്‍ ശ്രീനാത്, ജോസഫ്, ഫാറൂഖ് ഖാസിമി, ആസിഫ് പാടലടുക്ക എന്നിവര്‍ സംബന്ധിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.