Latest News

സ്കൂളിന് തീവെച്ച സംഭവം: മൂന്ന് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍:[www.malabarflash.com]പുല്ലൂറ്റ് വി.കെ രാജന്‍ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തീവെച്ച കേസില്‍ മൂന്ന് പത്താം ക്ളാസ് വിദ്യാര്‍ഥികളെ കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലൂറ്റ് വില്ലേജിലെ കോഴിക്കട, ചാപ്പാറ, മത്തേലയിലെ മത്തേലപ്പാടം പ്രദേശവാസികളായ വിദ്യാര്‍ഥികളെയാണ് എസ്.ഐ പി.കെ. പത്മരാജനും സംഘവും പിടികൂടിയത്.

കഴിഞ്ഞമാസം 22നാണ് സംഭവം. ഹൈസ്കൂള്‍ സ്റ്റാഫ് റൂമില്‍ തീപടര്‍ന്ന് കമ്പ്യൂട്ടര്‍, പുസ്തകങ്ങള്‍, കസേരകള്‍, വൈദ്യുതോപകരണങ്ങള്‍ തുടങ്ങിയവ കത്തിനശിച്ചിരുന്നു. ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ധരും നടത്തിയ പരിശോധനയുടെ ആദ്യഘട്ടത്തില്‍ കാര്യമായ വിവരമൊന്നും ലഭിച്ചില്ല.

പൊലീസ് പറയുന്നത്: പ്രതികള്‍ മൂവരും സുഹൃത്തുക്കളാണ്. ഇവരിലൊരാള്‍ കഴിഞ്ഞ ജൂലൈയില്‍ സ്കൂളില്‍ കൊണ്ടുവന്ന വിലകൂടിയ മൊബൈല്‍ ക്ളാസ് ടീച്ചര്‍ പിടികൂടി പ്രധാനാധ്യാപകനെ ഏല്‍പിച്ചിരുന്നു. അത് നിറയെ അശ്ളീല ചിത്രങ്ങളായിരുന്നു. സ്കൂളില്‍നിന്ന് പിടികൂടുന്ന മൊബൈല്‍ അധ്യയനവര്‍ഷം കഴിഞ്ഞ ശേഷമേ തിരികെ നല്‍കൂ എന്നാണ് പി.ടി.എ തീരുമാനം. മൊബൈല്‍ പിടിച്ചെടുത്തതിലും ക്ളാസില്‍ കയറാത്തതിന് അധ്യാപകര്‍ വഴക്കുപറഞ്ഞതിലുമുള്ള വിരോധമാണ് തീവെപ്പിന് കാരണം.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.