അടൂര്‍:[www.malabarflash.com] രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പതിനേഴുകാരനടക്കം എട്ട് യുവാക്കള്‍ അറസ്റ്റില്‍. കടമ്പനാട് സ്വദേശിനികളായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയും പത്താം ക്ലാസ് വിദ്യാര്‍ഥിനിയുമാണ് പീഡനത്തിനിരയായത്. കരുനാഗപ്പളളി സ്വദേശികളാണ് പിടിയിലായവര്‍.
ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവ് അഴിക്കലില്‍ ബീച്ച് കാണിക്കാന്‍ എന്ന പേരില്‍ പെണ്‍കുട്ടികളെ കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് അഴീക്കലിലെ ആളൊഴിഞ്ഞ വീട്ടില്‍ ഷാളുകൊണ്ട് കെട്ടിയിട്ട് ഒരാളെ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടികളുടെ മൊഴി. ഈ മാസം നാലിനാണ് സംഭവം. അടുത്ത ദിവസം രണ്ടാമത്തെ പെണ്‍കുട്ടിയും പീഡനത്തിനിരയായി. കേസില്‍ മൂന്നുപേര്‍കൂടി ഉള്‍പെട്ടിട്ടുണ്ടെന്നാണ് സൂചന.
രണ്ടു പെണ്‍കുട്ടികള്‍ക്കു നേരെ നടന്നത് ക്രൂരപീഡനമെന്ന് വെളിപ്പെടുത്തല്‍. പെണ്‍കുട്ടികള്‍ പീഡനവിവരം ആദ്യം പുറത്തുപറഞ്ഞ പൊലീസുകാരനാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
പീഡിപ്പിക്കാന്‍ പ്രതികള്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ എതിര്‍ത്തു. ഇതേത്തുടര്‍ന്ന് ഷാള്‍ ഉപയോഗിച്ച് കൈയും കാലും കെട്ടിയിട്ടു ശേഷം വലിച്ചിഴച്ച് മുറിക്കകത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു.
ആദ്യദിവസം നാലുപേരും രണ്ടാം ദിവസം അഞ്ചുപേരും ചേര്‍ന്നാണ് പീഡിപ്പിച്ചത്. സഹപാഠികളെ എത്തിച്ചു തരണമെന്നും ആവശ്യപ്പെട്ടു. ബീച്ച് കാണിച്ചുതരാമെന്നു പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയത്. കൃത്യത്തിനുശേഷം ഇരുവര്‍ക്കും 3000 രൂപ വീതം നല്‍കിയെന്നും പെണ്‍കുട്ടികള്‍ പൊലീസുകാരനോട് പറഞ്ഞു.
കേസില്‍ കരുനാഗപ്പള്ളി സ്വദേശികളായ എട്ട് യുവാക്കളെ അടൂര്‍ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കടമ്പനാട്, ശൂരനാട് സ്വദേശിനികളായ ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ ഈ മാസം നാല്, അഞ്ച് തീയതികളില്‍ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. കരുനാഗപ്പള്ളി വള്ളിക്കാവ് ചെറിയഴീക്കലിനു സമീപമുള്ള വീട്ടിലെത്തിച്ചാണ് ഇവരെ പീഡിപ്പിച്ചത്.
നാലാം തീയതി രാവിലെ, പെണ്‍കുട്ടികളില്‍ ഒരാളുമായി പരിചയത്തിലുള്ള പ്രതി ഇവരെ ഫോണില്‍ വിളിക്കുകയും ഓട്ടോറിക്ഷയില്‍ കയറ്റി ബീച്ചിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അവിടെനിന്ന് സുഹൃത്തിന്റെ വീട്ടിലേക്കെന്നു പറഞ്ഞുകൊണ്ടുപോയ കുട്ടികളില്‍ ഒരാളെ കൈയ്യും കാലും ഷാള്‍ കൊണ്ടുകെട്ടി നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിടുകയും ചെയ്തു.
സംഭവം പുറത്തുപറയരുതെന്ന് പറഞ്ഞ് പ്രതികള്‍ ഇവരെ തിരികെ കടമ്പനാട് എത്തിക്കുകയും ചെയ്തു. പിറ്റേന്ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പ്രതികളിലൊരാള്‍ കൗണ്‍സിലിങ്ങിനു പോകാനെന്നു വിശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി. ചെറിയഴീക്കലിലെ വീട്ടിലെത്തിച്ചശേഷം കൂട്ടുകാരെ വിളിച്ചുവരുത്തി അഞ്ചുപേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തുകയും ചെയ്തു.
വിദ്യാര്‍ഥിനികള്‍ രണ്ടു ദിവസം സ്‌കൂളില്‍ എത്താഞ്ഞതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. അധ്യാപകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വൈദ്യപരിശോധനയ്ക്കു ശേഷം ഇവരെ തിരുവല്ല മജിസ്ട്രറ്റ് കോടതിയില്‍ ഹാജരാക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. നിലവില്‍ ഇരുവരെയും സ്ത്രീകള്‍ക്കായുള്ള മന്ദിരത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment