ചീമേനി:[www.malabarflash.com] ചീമേനിയില്‍ 22 കാരിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. ചീമേനി നെടുമ്പയിലെ ബാലന്റെ മകള്‍ നിമിഷ(22)യെയാണ് കാണാതായത്.
ഡിസംബര്‍ 6 ന് രാവിലെ ബന്ധു വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞാണ് നിമിഷ വീട്ടില്‍ നിന്നിറങ്ങിയത്. വൈകുന്നേരത്തോടെ തിരിച്ചെത്താമെന്ന് യുവതി അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിമിഷ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ ബന്ധു വീട്ടില്‍ ഫോണ്‍ വിളിച്ച് അന്വേഷിച്ചുവെങ്കിലും അവിടെ എത്തിയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതേ തുടര്‍ന്ന് മറ്റ് ബന്ധു വീടുകളിലും നിമിഷയുടെ കൂട്ടുകാരികളുടെ വീടുകളിലും അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല.
ഇതേ തുടര്‍ന്ന് വെളളിയാഴ്ച വൈകുന്നേരം പിതാവ് ബാലന് ചീമേനി പോലീസില്‍ പരാതി നല്കി. ഇതിന് മുമ്പും നിമിഷയെ കാണാതായിരുന്നുവെങ്കിലും രണ്ട് ദിവസത്തിനകം തന്നെ തിരിച്ചെത്തിയിരുന്നു.
എന്നാല്‍ ഇത്തവണ ദിവസങ്ങള്‍ പിന്നിട്ടിട്ടും യുവതിയെ കുറിച്ച് വിവരമൊന്നുമില്ലാത്ത സാഹചര്യത്തിലാണ് പോലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട് ചീമേനി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment