തിരുവനന്തപുരം:[www.malabarflash.com] പ്രവാസി കേരളീയര്‍ക്കു ക്ഷേമനിധിയില്‍ അംഗമാകുന്നതിനുള്ള പ്രായപരിധി 55ല്‍നിന്നു 60 വയസാക്കി ഉയര്‍ത്തി. ഇതു സംബന്ധിച്ചു വ്യവസ്ഥ ചെയ്യുന്ന പ്രവാസി കേരളീയരുടെ ക്ഷേമ ഭേദഗതി ബില്‍ നിയമസഭ പാസാക്കി. നോര്‍ക്ക മന്ത്രി കെ.സി. ജോസഫ് ബില്‍ അവതരിപ്പിച്ചത്. പ്രായപരിധി ഉയര്‍ത്തുന്നതിലൂടെ ഏകദേശം 25,000 പ്രവാസി കേരളീയര്‍ക്ക് കൂടി ക്ഷേമനിധിയില്‍ പുതുതായി അംഗത്വം ലഭിക്കും.
60 വയസിന് മുമ്പ് അംഗത്വം നേടുകയും കുറഞ്ഞത് അഞ്ചുവര്‍ഷംവരെ അംശാദായം ഒടുക്കുകയും ചെയ്യുന്നവര്‍ക്ക് പെന്‍ഷനും ചികിത്സാസഹായവും നല്‍കാന്‍ വ്യവസ്ഥചെയ്യുന്ന 2008-ലെ പ്രവാസി കേരളീയരുടെ ക്ഷേമനിധി നിയമത്തിലാണ് ഭേദഗതി വരുത്തിയത്. പുതിയ അംഗങ്ങളില്‍ നിന്ന് 5.4 കോടി രൂപ അംശാദായമായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാസര്‍കോട്, വയനാട്, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഒരു മാസത്തിനുള്ളില്‍ നോര്‍ക്ക ഓഫീസ് ആരംഭിക്കുമെന്ന് ബില്ലിന്മേല്‍ നടന്ന ചര്‍ച്ചകള്‍ക്ക് മറുപടി പറയവേ മന്ത്രി അറിയിച്ചു. അവധിക്കാലത്ത് വിമാന കമ്പനികള്‍ യാത്രാനിരക്ക് കുത്തനെ ഉയര്‍ത്തുന്നത് നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രിയോടും കേന്ദ്ര വ്യോമയാന മന്ത്രിയോടും ആവശ്യപ്പെട്ടു.
സ്വകാര്യ കമ്പനികളുടെ ചൂഷണം തടയുക ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച എയര്‍ കേരളയ്ക്ക് വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കണമെന്നു കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ വ്യോമയാന നയം തയാറാക്കുമ്പോള്‍ എയര്‍ കേരളക്ക് ആനുകൂല്യം ലഭിക്കത്തക്ക വിധത്തില്‍ മാറ്റം വരണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment