Latest News

ഇനി പൂമ്പാറ്റകള്‍ക്ക് ആലയം, എല്ലാ വീട്ടിലും മല്ലികത്തോട്ടം പദ്ധതി തുടങ്ങി

കാഞ്ഞങ്ങാട്:[www.malabarflash.com] മറുനാടന്‍ പൂക്കളില്ലാത്ത ഒരു വിഷു യാഥാര്‍ഥ്യമാക്കാന്‍ അരയി ഗവ.യു.പി.സ്‌കൂള്‍ ഹരിതസേന ഒരുക്കം തുടങ്ങി. പദ്ധതിയുടെ തുടക്കം കുറിച്ച് ഗ്രാമത്തിലെ അഞ്ഞൂറ് വീടുകളില്‍ മല്ലികോദ്യാനം സൃഷ്ടിക്കുന്നതിനായി മല്ലിക വിത്തു പായ്ക്കറ്റ് വിതരണോദ്ഘാടനം നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എം.സുലൈഖ കര്‍ഷകന്‍ ജീവൈക്യന് നല്‍കി നിര്‍വ്വഹിച്ചു.

പഠനോദ്യാനത്തില്‍ നടന്ന ചടങ്ങില്‍ സി.കെ.വത്സലന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ പദ്ധതി വിശദീകരിച്ചു. സ്‌കൂള്‍ പി.ടി.എ. കമ്മിറ്റി അംഗം പി.ഭാസ്‌കരന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വിദ്യാലയമുറ്റത്ത് നട്ടുവളര്‍ത്തിയ മല്ലിക തോട്ടത്തില്‍ നിന്നും ശേഖരിച്ച മല്ലിക പൂവിന്റെ വിത്തുകളാണ് ഒരു ഗ്രാമമൊന്നാകെ പൂന്തോട്ടമാക്കാനുള്ള വേറിട്ട പദ്ധതിക്കായി പ്രയോജനപ്പെടുത്തിയത്. 

ജാതി-മത വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും മല്ലിക വിടരുന്നതോടെ അരയി പൂമ്പാറ്റകള്‍ക്ക് പറുദീസയാകും. പരാഗണ പ്രക്രിയയിലൂടെ സമൃദ്ധമായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഫലമൂലാദികളും കണി കാണാന്‍ കഴിയുന്ന ഒരു വിഷു എന്ന സ്വപ്‌നത്തിനാണ് അരയി ഒരുമയുടെ തീരുമധുരം ലക്ഷ്യമിടുന്നത്. 

കെ.അമ്പാടി, പി.രാജന്‍, ടി.ഖാലിദ്, എസ്.സി.റഹ്മത്ത്, കെ.ശോഭ, ശോഭന കൊഴുമ്മല്‍, കെ.വി.സൈജു, പി.ബിന്ദു, കെ.വനജ, എ.വി.ഹേമാവതി, സിനി എബ്രഹാം, വി.വിജയകുമാരി, സ്‌കൂള്‍ ലീഡര്‍ വി.അഭിന്‍ എന്നിവര്‍ പ്രസംഗിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.