ദുബൈ:[www.malabarflash.com] കെ.എം.സി.സി വനിതാവിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഏകദിന ശില്‍പശാല 'എന്‍ഹാന്‍സ് 2015' അറിവിന്റെയുംആഹ്ലാദത്തിന്റെയും അലകള്‍ ഉണര്‍ത്തി സമാപനം കുറിച്ചു.
ഫ്‌ളാറ്റിന്റെയും സ്‌കൂളിന്റെയും നാല് ചുമരുകള്‍ക്കുള്ളില്‍ നിന്നും, സൗഹൃദത്തിന്റെയും സംവാദത്തിന്റെയും പുതിയ പാഠങ്ങള്‍ നല്‍കിയ ശില്‍പശാല, സംഘാടന മികവ്‌കൊണ്ടും പങ്കാളിത്തം കൊണ്ടും മികവുറ്റതായി.
ഫ്‌ളാറ്റിന്റെയും സ്‌കൂളിന്റെയും നാല് ചുമരുകള്‍ക്കുള്ളില്‍ നിന്നും, സൗഹൃദത്തിന്റെയും സംവാദത്തിന്റെയും പുതിയ പാഠങ്ങള്‍ നല്‍കിയ ശില്‍പശാല, സംഘാടന മികവ്‌കൊണ്ടും പങ്കാളിത്തം കൊണ്ടും മികവുറ്റതായി.
ജീവിതത്തിന്റെ അര്‍ത്ഥവും അനന്തസാധ്യതകളും മനസ്സിലാക്കാന്‍ ക്രിയാത്മകതയുടെ പ്രാധാന്യം അനുഭവങ്ങളിലൂടെ വിവരിച്ച സീത സാഗരന്‍, മത്സരങ്ങളുടെ ലോകത്ത്, പ്രചോദനവും, സ്വയം പര്യാപ്തതയും, അഭിരുചിക്കൊത്തുള്ള തിരഞ്ഞെടുപ്പും, ഒരുവ്യക്തിക്ക് മുമ്പില്‍ തുറന്നുകാട്ടുന്ന അവസരങ്ങളെ സരസമായി അവതരിപ്പിച്ച ശ്രീവിദ്യസന്തോഷ് , കൗമാരത്തിന്റെ സങ്കീര്‍ണതകളെ തരണം ചെയ്യാന്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ സഹായിച്ച ഡോ:ദീപക് ജയദേവന്‍ എന്നീ അധ്യാപകര്‍ പ്രായോഗികമായ അറിവിന്റെ വിവിധ തലങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തുറന്നുവെച്ചത്.
ദുബായ് ഷാര്‍ജ അജ്മാന്‍ എന്നീ എമിറേറ്റുകളില്‍ നിന്ന് മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്ത പത്തിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള നൂറ്കുട്ടികള്‍ പങ്കെടുത്ത ശില്പ ശാലയില്‍, ഹിഷാം മുനീര്‍ മികച്ച ക്യാമ്പ് അംഗമായി. തുടര്‍ന്ന് നടന്ന സമാപന യോഗത്തില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു.
യു.എ.ഇ. കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ദുബായ് കെ.എം.സി.സി. പ്രസിഡന്റ് പി.കെ.അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, അഡ്വ: സാജിദ്, ഹനീഫ് കല്‍മാട്ട, വനിതാവിംഗ് മുഴുവന്‍ ഭാരവാഹികള്‍ സംബന്ധിച്ചു.
ദുബായ് കെ.എം.സി.സി വനിതാവിംഗ് പ്രസിഡന്റും, ക്യാമ്പ് ഡയറക്ടറുമായ റീന സലിം പരിപാടികള്‍ നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി നാസിയ ഷബീര്‍ സ്വാഗതവും, ട്രഷറര്‍ സഫിയ മൊയ്ദീന്‍ നന്ദിയും പറഞ്ഞു.
ദുബായ് കെ.എം.സി.സി വനിതാവിംഗ് പ്രസിഡന്റും, ക്യാമ്പ് ഡയറക്ടറുമായ റീന സലിം പരിപാടികള്‍ നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി നാസിയ ഷബീര്‍ സ്വാഗതവും, ട്രഷറര്‍ സഫിയ മൊയ്ദീന്‍ നന്ദിയും പറഞ്ഞു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment