ഉദുമ[www.malabarflash.com]: കാസറകോട് ജില്ലയിലെ ഏക ഐ.എസ്.സി. വിദ്യാഭ്യാസ സ്ഥാപനമായ ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ &ജൂനിയര്‍ കോളേജ് പ്രിന്‍സിപ്പല്‍ എം. രാമചന്ദ്രനെ അക്കാഡമി ഓഫ് യൂണിവേഴ്‌സല്‍ ഗ്ലോബല്‍ പീസ് എന്ന അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.
തമിഴ്‌നാട്, പഞ്ചാബ്, കര്‍ണ്ണാടക, കേരളം തുടങ്ങിയ നാല് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ 25 വര്‍ഷമായി നടത്തിയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെയാണ് സാമൂഹ്യസേവനത്തിനാണ് രാമചന്ദ്രന് അംഗീകാരം ലഭിച്ചത്.
ഫാസ്റ്റ്ട്രാക്ക് ലേണിംഗ് സ്റ്റേഷനെന്ന പേരില്‍ ഇന്ത്യയിലാദ്യമായി ഫാസ്റ്റ്ട്രാക്ക് കിഡ്‌സ് എഡ്യുക്കേഷന്‍ പ്രോഗ്രാം നടപ്പിലാക്കിയത് ഗ്രീന്‍വുഡ്‌സ് സ്‌കൂളിലാണ്. അമേരിക്കയിലെ ഡെന്‍വര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പരിശീലനം ലഭിച്ചതിനുശേഷമാണ് ഫാസ്റ്റ്ട്രാക്ക് കിഡ്‌സ് പ്രോഗ്രാമിന് അമേരിക്ക ആസ്ഥാനമായ എഫ്.ടി.കെ. സ്ഥാപനം അംഗീകാരം നല്‍കിയത്.
തിങ്കളാഴ്ച ബാംഗ്ലൂരിലെ സരോവര്‍ പോര്‍ട്ടിക്കോവില്‍ വെച്ച് നടന്ന ചടങ്ങിലാണ് രാമചന്ദ്രന്‍ ഡോക്ടറേറ്റ് നല്‍കിയത്. തമിഴ്‌നാട് പ്രസ്സ് ആന്‍ര് മീഡിയ റിപ്പോര്‍ട്ടേഴ്‌സ് യൂണിയനാണ് രാമചന്ദ്രനെ നോമിനേറ്റ് ചെയ്തത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
അമേരിക്കന്‍ യൂണിവേഴ്‌സിറ്റി (പ്രിന്‍സ്റ്റണ്‍)യുടെ ഉപസ്ഥാപനമായ അക്കാഡമി ഓഫ് യൂണിവേഴ്‌സല്‍ ഗ്ലോബല്‍ പീസ് വിവിധ രാജ്യങ്ങളില്‍ മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെയാണ് പി.എച്ച്.ഡി. നല്‍കി ആദരിക്കുന്നത്.
ലോകപ്രശസ്ത ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സറും ഇന്ത്യാഗവണ്‍മെന്റിന്റെ കള്‍ച്ചറല്‍ മിനിസ്ട്രിയുടെ മെമ്പര്‍ സെക്രട്ടറിയുമായ ശ്രീമത് ഉഷ. ആര്‍.കെ. (ഡല്‍ഹി) ബാംഗ്ലൂരിലെ രാജരാജേശ്വരി കലാനികേതന്റെ ഡയറക്ടര്‍ വീണാമൂര്‍ത്തി വിജയ് തുടങ്ങി ഏഴുപേരെയാണ് രാമചന്ദ്രന്റെ കൂടെ ആദരിച്ചത്.
തമിഴ്‌നാട്, പഞ്ചാബ്, കര്‍ണ്ണാടക, കേരളം തുടങ്ങിയ നാല് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ 25 വര്‍ഷമായി നടത്തിയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെയാണ് സാമൂഹ്യസേവനത്തിനാണ് രാമചന്ദ്രന് അംഗീകാരം ലഭിച്ചത്.
ഫാസ്റ്റ്ട്രാക്ക് ലേണിംഗ് സ്റ്റേഷനെന്ന പേരില്‍ ഇന്ത്യയിലാദ്യമായി ഫാസ്റ്റ്ട്രാക്ക് കിഡ്‌സ് എഡ്യുക്കേഷന്‍ പ്രോഗ്രാം നടപ്പിലാക്കിയത് ഗ്രീന്‍വുഡ്‌സ് സ്‌കൂളിലാണ്. അമേരിക്കയിലെ ഡെന്‍വര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പരിശീലനം ലഭിച്ചതിനുശേഷമാണ് ഫാസ്റ്റ്ട്രാക്ക് കിഡ്‌സ് പ്രോഗ്രാമിന് അമേരിക്ക ആസ്ഥാനമായ എഫ്.ടി.കെ. സ്ഥാപനം അംഗീകാരം നല്‍കിയത്.
റോട്ടറി ഇന്ത്യാ ലിറ്ററസി മിഷന്റ അദ്ധ്യാപക പരിശീലന പരിപാടിയുടെ ചെയര്‍മാനും റോട്ടറി ക്ലബ്ബ് ഓഫ് ബേക്കല്‍ ഫോര്‍ട്ടിന്റെ പ്രസിണ്ടഡുമാണ് രാമചന്ദ്രന്‍. തന്റെ വ്യക്തിബന്ധമുപയോഗിച്ച് പൂനെ റോട്ടറി ഗവണ്ണറെകൊണ്ട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് രണ്ട് ഡയാലിസിസ് മെഷീനുകള്‍ സംഭാവന നല്‍കിയത് രാമചന്ദ്രന്റെ ഏറ്റവും ഒടുവിലെ സാമൂഹ്യസേവനത്തിന്റെ ഉദാഹരണമാണ്.
തിങ്കളാഴ്ച ബാംഗ്ലൂരിലെ സരോവര്‍ പോര്‍ട്ടിക്കോവില്‍ വെച്ച് നടന്ന ചടങ്ങിലാണ് രാമചന്ദ്രന്‍ ഡോക്ടറേറ്റ് നല്‍കിയത്. തമിഴ്‌നാട് പ്രസ്സ് ആന്‍ര് മീഡിയ റിപ്പോര്‍ട്ടേഴ്‌സ് യൂണിയനാണ് രാമചന്ദ്രനെ നോമിനേറ്റ് ചെയ്തത്.
ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ ചെയര്‍മാന്‍ കെ.എം. അബ്ദുല്‍ ലത്തീഫ്, മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് അക്കര, പി.ടി.എ. പ്രസിഡണ്ട് ഫാറൂഖ് കാസ്മി, സ്റ്റാഫംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പ്രിന്‍സിപ്പല്‍ രാമചന്ദ്രനെ അനുമോദിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment