Latest News

നൗഫല്‍ ബിന്‍ അബൂബക്കറിനെ ജനസേവാ പുരസ്‌കാരം നല്‍കി ആദരിച്ചു

അബൂദാബി:[www.malabarflash.com] അബുദാബിയിലെ പ്രവാസി മലയാളിയായ നൗഫല്‍ ബിന്‍ അബൂബക്കര്‍ ഗള്‍ഫിലും നാട്ടിലും നടത്തി വരുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളെ മാനിച്ചു കൊണ്ട് അദ്ദേഹത്തിനു ജനസേവാ പുരസ്‌കാരം നല്കി അബുദാബി മഹാത്മാ ഗാന്ധി കള്‍ച്ചറല്‍ ഫോറം ആദരിച്ചു. അബുദാബി മദീന സായിദ് ഷോപ്പിംഗ് സെന്റര്‍ പാര്‍ട്ടി ഹാളില്‍ നടന്ന കെ. കരുണാകരന്‍ അനുസ്മരണ ചടങ്ങിലാണ് കെ. പി. സി. സി. വക്താവും മുന്‍ മന്ത്രിയുമായ പന്തളം സുധാകരന്‍, നൗഫല്‍ ബിന്‍ അബൂബക്കറിനു പുരസ്‌കാരം സമ്മാനിച്ചത്.

തന്റെ വലതു കൈ കൊടുക്കുന്ന സഹായം ഇടതു കൈ പോലും അറിയരുത് എന്ന ചിന്താ ഗതിക്കാരനാണ് അദ്ദേഹം എങ്കിലും കഴിഞ്ഞ ഏതാനും നാളുകളിലെ അദ്ദേഹത്തിന്റെ നിശബ്ദ പ്രവര്‍ത്തനങ്ങള്‍ മഹാത്മാ ഗാന്ധി കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ വന്നപ്പോള്‍ ജീവകാരുണ്യമേഖലയിലെ പ്രവര്‍ത്തകര്‍ക്ക് ഒരു പ്രോത്സാഹനം എന്ന നിലയിലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മുന്‍ നിറുത്തി ജനസേവാ പുരസ്‌കാരം സമ്മാനിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.

ചടങ്ങില്‍ മഹാത്മാ ഗാന്ധി കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് മൊയ്തീന്‍ അബ്ദുല്‍ അസീസ് അദ്ധ്യക്ഷത വഹിച്ചു. ഒ. ഐ. സി. സി. ഗ്ലോബല്‍ സെക്രട്ടറി കുമ്പളത്ത് ശങ്കരപ്പിള്ള, കൊല്ലം ഡി. സി. സി. പ്രസിഡന്റ് എസ്. ശ്രീകുമാര്‍, മനോജ് പുഷ്‌കര്‍, ബാലകൃഷ്ണന്‍, നസീര്‍ ബി. മാട്ടൂല്‍, ഡോക്ടര്‍ സുബൈര്‍ മേടമ്മല്‍ എന്നിവര്‍ സംബന്ധിച്ചു.





Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.