Latest News

മലബാര്‍ സാംസ്‌കാരിക വേദി സ്‌നേഹപൂര്‍വ്വം 2015 കുളിരിന്റെ ഇശല്‍ മഴയായി

ദുബൈ:[www.malabarflash.com] മലബാറിന്റെ സാഹിത്യ മാധ്യമ സന്ധതിയുടെ ബലബത്തായ കണ്ണിയാണ് കെ.എം. അഹ്മദെന്ന് എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ കെ.എം. അബ്ബാസ് അഭിപ്രായപ്പെട്ടു.

യു.എ.ഇ യുടെ 44-ാംമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ മലബാര്‍ സാംസ്‌കാരിക വേദി സംഘടിപ്പിച്ച സ്‌നേഹപൂര്‍വ്വം 2015. കെ.എം. അഹ്മദ് മാസ്റ്റര്‍ അവാര്‍ഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാറിന് പ്രത്യേകിച്ച് കാസര്‍കോടിന് രാഷ്ട്ര കവി ഗോവിന്ദപൈ, ബഹു ഭാഷാ കവിയും സാഹിത്യകാരനുമായ ടി. ഉബൈദ്, കാല്‍പനിക കവികളില്‍ അഗ്രകണ്യനായ പി. കുഞ്ഞിരാമന്‍ നായര്‍, ബാക്കി അനേകം മഹല്‍ പ്രതിഭകള്‍ മാധ്യമപ്രവര്‍ത്തന മേഖലയില്‍ കാസര്‍കോടിനുണ്ടണ്ട് അതില്‍ പ്രധാനിയാണ് കെ.എം. അഹ്മദെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഏറ്റവും വികസന സാധ്യതയുള്ള ജില്ലയാണ് കാസര്‍കോട് . ഭൂമിശാസ്ത്രപരമായ കിടപ്പ് അങ്ങിനെയാണെന്നും സ്മാര്‍ട്ട് സിറ്റി അടക്കം ഇവിടെ എത്താന്‍ സാധ്യതയുണ്ടെന്നും കണ്ണൂര്‍ എം.എല്‍.എ എ.പി. അബ്ദുല്ലക്കുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

നായിഫ് പോലീസ് സ്‌റ്റേഷന്‍ മേജര്‍ മുഹമ്മദ് മസൂദ് മുഹമ്മല്‍ അല്‍ ഷേഹിയാണ് കെ.എം. അബ്ബാസിന് പുരസ്‌കാരം നല്‍കിയത്. വാണിജ്യ പ്രമുഖന്‍ മുഹ്‌യിനുദ്ദീന്‍ പ്രശസ്തി പത്രം സമര്‍പ്പിച്ചു. അബ്ദുല്ല അല്‍ ഫലാ പൊന്നാട അണിയിച്ചു.

ദേര റാഫി ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ യൂസുഫ് സുബ്ബയ്കട്ട അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് കര്‍ള സ്വാഗതം പറഞ്ഞു. ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ്, പ്രമുഖ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി എന്നിവര്‍ക്ക് സ്വീകരണവും നല്‍കി. ചെയര്‍മാന്‍ റഹ്മാന്‍ ഉദുമ അതിഥികളെ പരിചയപ്പെടുത്തി.

സഈദ് ഉബൈദ് അല്‍ ഖുതുബി, അബ്ദുല്ല ബേവിഞ്ച, പുന്നക്കല്‍ മുഹമ്മദലി, രാജേഷ് നായര്‍ യു.എ.ഇ എക്‌സ്‌ചേഞ്ച്, ജമാലുദ്ദീന്‍ കൈരളി, ജലീല്‍ പട്ടാമ്പി ചന്ദ്രിക, ബഷീര്‍ തിക്കോടി, ടി.എ. മൂസ, വ്യവസായ പ്രമുഖരായ ശംസുദ്ദീന്‍ നെല്ലറ, തെല്‍ഹത്ത് ഫോറം ഗ്രൂപ്പ്, ജെ.ആര്‍.ടി എം.ഡി. ഹിദായത്തുള്ളാ മൊഗ്രാല്‍, അലി നാങ്കി, ഹംസ തൊട്ടി, മജീദ് തെരുവത്ത്, ഷുക്കൂര്‍ ഉടുമ്പുംതല, സലാം കന്ന്യപ്പാടി, ജുനൈദ്, ഷക്കീല്‍ മൊഗ്രാല്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രഗ്ത്ഭ കലാകാരന്മാരുടെ ഇശല്‍ സന്ധ്യയും അരങ്ങേറി. കണ്‍വീനര്‍ ശബീര്‍ കീഴൂര്‍ നന്ദിയും പറഞ്ഞു.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.