വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന കരീം, ശാദിലിന്‍െറ ഭാര്യ റിഷ്ന, മൂന്നു വയസ്സുള്ള കുഞ്ഞ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇതില്‍ കുഞ്ഞിന്‍െറ പരിക്ക് ഗുരുതരമാണ്. മക്കയില്‍ താമസിക്കുന്ന ശാദിലിന്‍െറ അടുത്തേക്ക് നാട്ടില്‍ നിന്ന് എത്തിയതായിരുന്നു കരീമും മുംതാസും. കരീമിന്‍െറ മറ്റുമക്കളായ ശഹ്സീനും സിമിയും സൗദിയിലുണ്ട്.
ഇവര്‍ ഒന്നിച്ച് കഴിഞ്ഞ ദിവസം രണ്ടുകാറുകളില്‍ മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു. മദീന സന്ദര്‍ശനശേഷം ശനിയാഴ്ച രാവിലെയാണ് മക്കയിലേക്ക് മടങ്ങിയത്. മടങ്ങും വഴി ഉച്ചക്ക് രണ്ട് മണിയോടെ റാബിഗിലെ ഖുലൈസില്‍ വെച്ചാണ് അപകടമുണ്ടായത്. വാഹനം നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. ശാദിലാണ് വാഹനം ഓടിച്ചിരുന്നത്. മൃതദേഹങ്ങള്‍ ഖുലൈസ് ആശുപത്രിയില്‍. പരിക്കേറ്റവരെ റാബിഗിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment