കൂത്തുപറമ്പ്:[www.malabarflash.com] അച്ഛനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന 13 കാരന്‍ തെറിച്ചുവീണതിനെത്തുടര്‍ന്നു ടിപ്പര്‍ലോറി കയറി മരിച്ചു. മാലൂരിനടുത്തു തോലമ്പ്ര പോത്തുകുഴിയിലെ മ്യാലില്‍ ലിജു- അനൂജ ദമ്പതികളുടെ മകന്‍ ജലിന്‍ ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ കണ്ണവത്തിനു സമീപം കൈച്ചേരിയിലായിരുന്നു അപകടം.
ക്രിസ്മസ് ആഘോഷങ്ങള്‍ക്കുള്ള സാധനങ്ങളും വാങ്ങി കൂത്തുപറമ്പില്‍നിന്നു ലിജു മക്കളായ ജലിന്‍, ജയിന്‍ എന്നിവരെയും ബൈക്കിന്റെ പിന്നിലിരുത്തി പോകുമ്പോഴാണ് അപകടം.കൈച്ചേരിയില്‍ വച്ച് ഒരു കാര്‍ ബൈക്കിനെ മറികടന്നു കയറിപ്പോള്‍ ബൈക്ക് ബ്രേക്കിട്ടതിനെത്തുടര്‍ന്നു പിന്നിലിരുന്ന ജലിന്‍ റോഡിലേക്കു തെറിച്ചുവീഴുകയും എതി രേ വന്ന ടിപ്പര്‍ ലോറി ജലിന്റെ തല യിലൂട കയറുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജലിനെ കൂത്തുപറമ്പ് സഹകരണ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
മാലൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം വിദ്യാര്‍ഥിയാണു മരിച്ച ജലിന്‍. സഹോദരന്‍ ജയിന്‍ തോലമ്പ്ര യുപി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. അപകടത്തിനിടയാക്കിയ ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കെതിരേ കണ്ണവം പോലീസ് കേസെടുത്തു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment