Latest News

ലിംഗ സമത്വ വാദം രാഷ്ട്ര മൂല്യങ്ങളെ ശിഥിലമാക്കാന്‍ ഇടവരും: ആറ്റക്കോയ തങ്ങള്‍

പുത്തിഗെ:[www.malabarflash.com] സ്ത്രീകള്‍ കൂടുതല്‍ ചൂഷണോപാധികളാക്കപ്പെടുന്ന സാഹചര്യത്തില്‍ സ്ത്രീ സുരക്ഷയെക്കുറിച്ചാണ് രാഷ്ട്രം സംസാരിക്കേണ്ടതെന്നും ലിംഗ സമത്വത്തിന്റെ പേരില്‍ സ്ത്രീകളെ തെരുവിലേക്ക് വലിച്ചിഴച്ച് രാഷ്ട്രത്തിന്റെ ഉന്നതമായ മൂല്യങ്ങള്‍ക്ക് കളങ്കമുണ്ടാക്കരുതെന്നും സയ്യിദ് ആറ്റക്കോയ ബാഹസന്‍ തങ്ങള്‍ കൊടുവള്ളി പറഞ്ഞു. മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷനു കീഴില്‍ സംഘടിപ്പിച്ച പ്രവാചക പ്രകീര്‍ത്തന സദസ്സ് ഉല്‍ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീ മൂല്യങ്ങള്‍ ചവിട്ടി മെതിക്കപ്പെട്ട ഇരുണ്ട യുഗത്തെ പരിഷ്‌കരിച്ച് സ്ത്രീ വിമോചനം സാധ്യമാക്കിയവരാണ് പ്രവാചകര്‍ (സ). സ്ത്രീ സുരക്ഷ ഉറപ്പ് വരുത്താന്‍ പ്രവാചക ദര്‍ശനങ്ങളിലേക്ക് മടങ്ങാന്‍ സമൂഹം സന്നദ്ധരാകണമെന്നു അദ്ദേഹം ഉണര്‍ത്തി.

സ്വാഗത സംഘം ചെയര്‍മാന്‍ സി.അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള പതാക ഉയര്‍ത്തി. സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍, സയ്യിദ് അബ്ദുല്‍ അസീസ് ഹൈദ്രൂസി, സയ്യിദ് ബഷീര്‍ സഖാഫി, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, അബ്ദുല്‍റഹിമാന്‍ മുസ്ലിയാര്‍ ബദ്‌രിയ്യ നഗര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, കുഞ്ഞു മുഹമ്മദ് അഹ്‌സനി, ഷരീഫ് സഖാഫി, അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എം.അന്തുഞ്ഞി മൊഗര്‍, റഹ്മാനിയ്യ അബ്ദുല്‍ റഹ്മാന്‍ ഹാജി, സി.എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, സുബൈര്‍ ബാപ്പാലിപ്പൊനം അല്‍ഖോബര്‍, ബി.എസ് മുഹമ്മദ് മൊഗ്രാല്‍ പുത്തൂര്‍ ദുബൈ തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി പ്രകീര്‍ത്തന പ്രഭാഷണം നടത്തി. മൂസ സഖാഫി കളത്തൂര്‍ സ്വാഗതവും അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ നന്ദിയും പറഞ്ഞു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.