വാഷിങ്ടണ്‍:[www.malabarflash.com] ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന് പിന്നാലെ മുസ്‌ലിംകള്‍ക്ക് പിന്തുണയുമായി ഗൂഗ്ള്‍ മേധാവിയും ഇന്ത്യന്‍ വംശജനുമായ സുന്ദര്‍ പിച്ചൈ രംഗത്ത്. ഭയം നമ്മുടെ മൂല്യങ്ങളെ പരാചയപ്പെടുത്താന്‍ അനുവദിക്കരുതെന്നാണ് പിച്ചൈ പറയുന്നത്. ബ്ലോഗിലെഴുതിയ കുറിപ്പിലൂടെയാണ് പിച്ചൈ ഇക്കാര്യം പറയുന്നത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനായി മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ മുസ്‌ലിം വിരുദ്ധ പ്രസ്താവനക്ക് പിന്നാലെയാണ് പിച്ചൈയും രംഗത്തെത്തിയത്.
തുറന്ന മനസും സിഹിഷ്ണുതയും മറ്റൊരാളെ അമേരിക്കക്കാരനായി ഉള്‍ക്കൊള്ളാനുമുള്ള മനസുമാണ് ഈ രാജ്യത്തിന്റെ ശക്തിയെന്നും പിച്ചൈ നിരീക്ഷിക്കുന്നു. മുസ്‌ലിംകളെയും യു.എസിലെയും ലോകത്ത് എല്ലായിടത്തുമുള്ള മറ്റു ന്യൂനപക്ഷങ്ങളെയും പിന്തുണക്കണമെന്നും പിച്ചൈ വ്യക്തമാക്കുന്നു.
ഏകദേശം 22 വര്‍ഷം മുമ്പ് ഇന്ത്യയില്‍ നിന്നാണ് ഞാന്‍ യു.എസിലേക്ക് വന്നത്, ഇവിടുത്തെ സര്‍വകലാശാലയില്‍ പഠിക്കാന്‍ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു, കഠിനാധ്വാനം എന്റെ മുന്നില്‍ നിരവധി അവസരങ്ങള്‍ തുറന്ന് തന്നു, പിന്നെ മികച്ചൊരു കരിയറും ജീവിതവും ഞാന്‍ ഇവിടെ നിന്നം സ്വന്തമാക്കി, ഇന്ത്യയില്‍ വളരുന്നത് പോലെയാണ് എനിക്ക് ഇവിടെ അനുഭവപ്പെട്ടത്, പിച്ചൈ വ്യക്തമാക്കി.
ഇത് ഒരു കുടിയേറ്റ രാജ്യമാണ്, നിരവധി തവണ ഞാന്‍ വ്യക്തമാക്കിയതാണ്, അമേരിക്ക അവസരങ്ങളുടെ ജാലകങ്ങളാണ് തുറന്നിട്ടിരിക്കുന്നതെന്ന്, പിച്ചൈ പറയുന്നു...
Keywords: world News, International Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment