Latest News

ആരോപണങ്ങളെ കൊണ്ട് മദ്‌റസാ പ്രസ്ഥാനത്തെ തകര്‍ക്കാനാവില്ല: ജില്ലാ മുദബ്ബിര്‍ സമ്മേളനം

കാസര്‍കോട്: [www.malabarflash.com]ബാലിശമായ ആരോപണങ്ങള്‍ ഉന്നയിക്കല്‍ കൊണ്ട് മദ്‌റസാ പ്രസ്ഥാനത്തെ തകര്‍ക്കാനാവില്ലെന്ന് ജില്ലാ മുദബ്ബിര്‍ സമ്മേളനം പ്രസ്താവിച്ചു.

സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും മതമൈത്രിയുടെയും പരിശീലനങ്ങളാണ് മദ്‌റസകളില്‍ നടക്കുന്നത്. മയക്കുമരുന്നിന്റെയും മറ്റു ദുശ്ശീലങ്ങളുടെയും അടിമകളായി പിടിക്കപ്പെടുന്നവരില്‍ ബഹുഭൂരിഭാഗവും മതജ്ഞാനമില്ലാത്തവരാണെന്ന് യോഗം ചൂണ്ടിക്കാട്ടി. 
ഭീകരവാദത്തെ ചെറുത്തുനിര്‍ത്തി രാജ്യസ്‌നേഹികളെ വാര്‍ത്തെടുക്കുന്നതില്‍ മദ്‌റസാ പ്രസ്ഥാനം ചെയ്ത സേവനങ്ങള്‍ നിര്‍ണായകമാണെന്ന് യോഗം വിലയിരുത്തി.
എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ഫാറൂഖ് നഈമി കൊല്ലം ഉദ്ഘാടനം ചെയ്തു. ജില്ലാ മദ്‌റസാ സമിതി ചെയര്‍മാന്‍ ഇല്യാസ് കൊറ്റുമ്പ അധ്യക്ഷത വഹിച്ചു. ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് അശ്‌റഫ് സഅദി ആരിക്കാടി, ജനറല്‍ സെക്രട്ടറി ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുര്‍രഹ്മാന്‍ സഖാഫി ചിപ്പാര്‍, ജനറല്‍ സെക്രട്ടറി സ്വലാഹുദ്ദീന്‍ അയ്യൂബി, ഉമര്‍ സഖാഫി പള്ളത്തൂര്‍, സിദ്ദീഖ് പൂത്തപ്പലം, ഖാലിദ് അമാനി, ഇബ്‌റാഹിം സഖാഫി അര്‍ളടുക്ക, സലീം സഖാഫി പാടലടുക്ക പ്രസംഗിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.