Latest News

വിദ്യാര്‍ത്ഥിനികളോട് അശ്ലീല പ്രദര്‍ശനം ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്:[www.malabarflashj.com] സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പിന്തുടര്‍ന്ന് അശ്ലീല പ്രദര്‍ശനം നടത്തി 'ഞരമ്പ് രോഗം' തീര്‍ക്കുന്ന ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.ഒടയംചാലിനടുത്ത നായ്ക്കയത്തെ കുറുവാട്ടില്‍ വീട്ടില്‍ സി.സുധീഷിനെ (22)യാണ് ഹൊസ്ദുര്‍ഗ് അഡി. എസ്.ഐ. പി.വി.ശിവദാസനും സംഘവും അറസ്റ്റ് ചെയ്തത്.

കാഞ്ഞങ്ങാട്ടും പരിസരത്തുമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് സുധീഷ് നിരന്തരം അശ്ലീല പ്രദര്‍ശനം നടത്തുന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു. ആനന്ദാശ്രമത്തിനടുത്തുള്ള രാമനഗരം ഹൈസ്‌കൂളിലെ പല വിദ്യാര്‍ത്ഥിനികളും സുധീഷിന്റെ അശ്ലീല പ്രദര്‍ശനത്തിനിരയായിരുന്നു. ഇതിനിടയില്‍ സുധീഷ് ഓടിച്ചു കൊണ്ടിരിക്കുന്ന കെ.എല്‍ 60 ഡി 9730 നമ്പര്‍ ഓട്ടോറിക്ഷയെക്കുറിച്ച് പോലീസിന് സൂചന ലഭിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാവിലെ കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ച ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് വരികയായിരുന്ന പല വിദ്യാര്‍ത്ഥിനികളോടും തന്റെ ഓട്ടോയിലെത്തി സുധീഷ് അശ്ലീല പ്രദര്‍ശനം നടത്തിയതോടെ സംഭവം പോലീസിന്റെ ശ്രദ്ധയിലെത്തുകയും സുധീഷിനെ പോലീസ് കൈയ്യോടെ പിടികൂടുകയായിരുന്നു.

വര്‍ഷങ്ങളായി സുധീഷ് ഇത്തരത്തില്‍ അശ്ലീല പ്രദര്‍ശനം നടത്തി വരികയായിരുന്നു. കിഴക്കന്‍ മലയോര പ്രദേശങ്ങളില്‍ നിന്ന് പിന്നീട് നഗരത്തിലെ സ്‌കൂളുകള്‍ കേന്ദ്രീകരിക്കാന്‍ തുടങ്ങി. ഇടവഴികളിലൂടെയും മറ്റും പോകുന്ന ചെറിയ വിദ്യാര്‍ത്ഥിനികളെയാണ് ലക്ഷ്യമിടാറുള്ളതെന്ന് പോലീസ് പറഞ്ഞു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.