Latest News

അമ്പത് രൂപ നോട്ടില്‍ മഹാത്മാഗാന്ധിക്ക് പകരം മാമുക്കോയ; മൂന്ന് വ്യാപാരികള്‍ക്കെതിരെ കേസ്‌

കാഞ്ഞങ്ങാട്:[www.malabarflash.com] ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ നഗരത്തിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റ് അച്ചടിച്ച് പുറത്തിറക്കിയ അമ്പത് രൂപ നോട്ടിന്റെ മാതൃകയിലുള്ള സമ്മാന കൂപ്പണില്‍ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ വെട്ടി സിനിമാതാരം മാമുക്കോയയുടെ ഫോട്ടോ ഉള്‍പ്പെടുത്തുകയും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ എന്ന പദത്തിന് പകരം സ്ഥാപനത്തിന്റെ പേര് ചേര്‍ക്കുകയും ചെയ്ത സംഭവത്തില്‍ സ്ഥാപന ഉടമകളായ മൂന്നുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കഴിഞ്ഞ വര്‍ഷമാണ് ഈ സ്ഥാപനം സമ്മാനക്കൂപ്പണ്‍ അച്ചടിച്ച് പുറത്തിറക്കിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഹൊസ്ദുര്‍ഗ് പോലീസ് നിയമ നടപടികള്‍ക്ക് നേരിട്ട് ഒരുങ്ങുകയായിരുന്നു. പോലീസ് ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ നിയമോപദേശം തേടി. കേസെടുക്കാമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസ് മൂന്ന് വ്യാപാരികള്‍ക്കുമെതിരെ സ്വമേധയ കേസെടുക്കുകയായിരുന്നു.







Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.