കാസര്‍കോട്:[www.malabarflash.com] ആന്ധ്ര സ്വദേശിനിയായ ഭര്‍തൃമതിയെയും രണ്ടുവയസുകാരിയായ മകളെയും ദുരൂഹസാഹചര്യത്തില്‍ കാണാതായി. ആന്ധ്രയിലെ ഹേമന്ദയുടെ ഭാര്യ ശാന്തമ്മ (21) യേയും രണ്ടുവയസ്സുള്ള മകളേയുമാണ് കാണാതായത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഡിസംബര്‍ 5ന് പെര്‍മുദയിലേക്കാണെന്ന് പറഞ്ഞ് ശാന്തമ്മ ബദിയടുക്കയിലെ താമസസ്ഥലത്തുനിന്നും ഇറങ്ങിയതായിരുന്നു.. പിന്നീട് തിരിച്ചെത്തിയില്ല. ഭര്‍ത്താവ് ഹേമന്ദ പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും ശാന്തമ്മയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ആന്ധ്രയില്‍ നിന്നും ജോലി തേടിയാണ് ഹേമന്ദ് കാസര്‍കോട്ടെത്തിയത്. രണ്ടുവര്‍ഷം മുമ്പാണ് ഹേമന്ദ് ശാന്തമ്മയ്‌ക്കൊപ്പം ബദിയടുക്കയില്‍ താമസം തുടങ്ങിയത്. റോഡുപണികളും മറ്റും നടത്തിയാണ് ഹേമന്ദ കുടുംബം പുലര്‍ത്തുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം. ശാന്തമ്മയുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment