കാസര്‍കോട്:[www.malabarflash.com] ബലിതര്‍പ്പണ ചടങ്ങിനായി കാസര്‍കോട്ടെത്തിയ കോഴിക്കോട് സ്വദേശിനിയായ യുവതി ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ തീവണ്ടി തട്ടി മരിച്ചു. കോഴിക്കോട് മാറാട് ചൗവ്വര്‍തൊട്ടിയിലെ മത്സ്യത്തൊഴിലാളി കെ. ബിജുവിന്റെ ഭാര്യ രജിത (35)യാണ് മരിച്ചത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
വെളളിയാഴ്ച രാവിലെ ഏഴരയോടെ പള്ളം റെയില്‍വെ ഗേറ്റിന് സമീപമാണ് അപകടം. ബിജുവിന്റെ മാതാവിന്റെ അടിയന്തിര കര്‍മ്മങ്ങള്‍ നെല്ലിക്കുന്ന് കടപ്പുറത്തെ വീട്ടില്‍ നടക്കുന്നതിനാല്‍ അതില്‍ പങ്കെടുക്കാന്‍ ദമ്പതികള്‍ എത്തിയതായിരുന്നു.
കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ ഇറങ്ങി പള്ളത്തെത്തി റെയില്‍വെ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് മംഗലാപുരം ഭാഗത്തുനിന്നുവന്ന തീവണ്ടിയിടിച്ചത്. ഉടന്‍ തന്നെ യുവതിയെ ആശു്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ശിവനന്ദ, നന്ദന എന്നിവര്‍ മക്കളാണ്. പുരുഷോത്തമന്‍ശോദ ദമ്പതികളുടെ മകളാണ് രജിത. സഹോദരങ്ങള്‍: രജിത്രന്‍, രതീഷ്, രജിത്ത്, രാജീവ്, രജീഷ്.
മൃതദേഹം കാസര്‍കോട് ജനറല്‍ ആശു്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.ഭാര്യയുടെ ദാരുണമരണം നേരില്‍ കണ്ട ബിജു തളര്‍ന്നുവീണു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment