ഉദുമ[www.malabarflash.com]: ഉദുമയില്‍ അനധികൃത മണല്‍ക്കടത്തിനെതിരെ പോലീസും റവന്യൂ അധികൃതരും നടപടി ശക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി ഉദുമ അങ്കക്കളരിയില്‍ വാഹനത്തില്‍ മണല്‍ കടത്തിയ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
അബൂബക്കര്‍, സിദ്ദിഖ്, ഇഖ്ബാല്‍ എന്നിവര്‍ക്കെതിരയാണ് കേസ്. ഇവരില്‍ സിദ്ദിഖിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.
ഉദുമ പടിഞ്ഞാര്‍ നൂമ്പില്‍ പുഴയോരത്ത് കൂട്ടിയിട്ടിരുന്ന 70 ചാക്ക് മണലും മറ്റൊരിടത്ത് സൂക്ഷിച്ച നാലുലോഡ് പൂഴിയും റവന്യൂ അധികൃതര്‍ പിടിച്ചെടുത്തു. ഏതുസമയത്തും കടത്തിക്കൊണ്ടുപോകുന്നതിനുള്ള സൗകര്യത്തിനാണ് ഇവിടങ്ങളില്‍ മണല്‍ കൂട്ടിയിട്ടിരുന്നത്. പടിഞ്ഞാര്‍ കടലോരത്ത് മണല്‍ വാരിയതിനെ തുടര്‍ന്നുണ്ടായ കുഴികളും റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment