Latest News

ബാര ഹൈസ്‌കൂള്‍ കെട്ടിടം: ആരോപണം അടിസ്ഥാന രഹിതം

കാസര്‍കോട്:[www.malabarflash.com] ബാര ഗവ. ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പൗരസമിതിയുടെ പേരില്‍ വന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് പിടിഎ കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ കുപ്രചരണങ്ങള്‍ സ്‌കൂളിനെ നശിപ്പിക്കാന്‍ മാത്രമെ ഉപഹരിക്കും.

രണ്ടുവര്‍ഷം മുമ്പ് ഹൈസ്‌കൂളാക്കി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ആര്‍എംഎസ്എ പദ്ധതിപ്രകാരം കെട്ടിടവും പ്രഭാകരന്‍ കമീഷന്‍ റിപ്പോര്‍ട്ട് പ്രകാരം മറ്റൊരു കെട്ടിടവുമാണ് ഇവിടെ പണിയുന്നത്.
ടെന്‍ഡര്‍ വിളിച്ച് കൊണ്ട് ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഈ രണ്ടു കെട്ടിടത്തിന്റെ പ്രവൃത്തികള്‍ നടന്നുവരുന്നത്.  

രാവിലെ ആരംഭിച്ച കെട്ടിടത്തിന്റെ ഒന്നാംനിലയുടെ കോണ്‍ക്രീറ്റ് രാത്രിയിലും നടത്തിയ സംഭവമാണ് ചിലര്‍ വിവാദമാക്കിയത്. കോണ്‍ക്രീറ്റ് വൈകിട്ട് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് വൈദ്യുതി വെളിച്ചത്തില്‍ രാത്രിയിലും ഇതിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. വൈകിട്ടുവരെ എന്‍ജിനീയറുടെയും ഓവര്‍സിയറുയേും മേല്‍നോട്ടത്തിലാണ് പണി നടന്നത്. രാത്രിയാപ്പോള്‍ ഇരുവരെ പോയി. ഉദ്യോഗസ്ഥര്‍ ഇല്ലാതെ രാത്രിയില്‍ നടന്ന കോണ്‍ക്രീറ്റ് പ്രവൃത്തി
പരിസരവാസികള്‍ക്ക് തെറ്റുധാരണയുണ്ടായി. ഈ നിര്‍മാണ പ്രവൃത്തിയില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് പൗര സമിതിയുടെ പേരില്‍ വിജിലന്‍സിന് പരാതി നല്‍കി. ഇതിനെതുടര്‍ന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ അന്വേഷണം നടത്തിയെങ്കിലും അഴിമതിയോ നിര്‍മാണത്തില്‍ അപകാതയോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 

കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിനെതിരെ ഇല്ലാത്തെ ആരോപണമാണ് ചിലര്‍ ഉന്നയിക്കുന്നതെന്നും പിടിഎ കമ്മിറ്റി അറിയിച്ചു. 

വാര്‍ത്താ സമ്മേളനത്തില്‍ ഉദുമ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ സന്തോഷ്‌കുമാര്‍, പിടിഎ പ്രസിഡന്റ് കെ രത്‌നാകരന്‍ ബാര, വൈസ് പ്രസിഡന്റ് രാമകൃഷ്ണന്‍
പള്ളിതട്ട, ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ എം സുരേഷ്‌കുമാര്‍, യുപി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.