തൃശൂര്‍:[www.malabarflash.com] ഒന്നര മാസം പ്രായമായ കുട്ടിയെ ജനറല്‍ ആശുപത്രിയില്‍നിന്നു തട്ടിക്കൊണ്ടുപോയി. ഒന്നേകാല്‍ മണിക്കൂറിനുള്ളില്‍ പൊലീസ് കുട്ടിയെ കണ്ടെത്തി. രണ്ടു പേരെ അറസ്റ്റ് ചെയ്തു. വരാക്കര കൊരട്ടിക്കാരന്‍ വീട്ടില്‍ ജിന്റോ, പ്രജിത ദമ്പതികളുടെ കുട്ടിയെയാണ് ജനറല്‍ ആശുപത്രിയില്‍നിന്നു കന്യാകുമാരി സ്വദേശിയായ ഈശ്വരിയും ഭര്‍ത്താവ് ജഗനും ചേര്‍ന്നു തട്ടിയെടുത്തത്.
പനിയുള്ള കുട്ടിയെയും കൊണ്ട് പുതുക്കാടു താലൂക്ക് ആശുപത്രിയിലെത്തിയ പ്രജിത ശിശുരോഗ വിദഗ്ധനില്ലാത്തതിനാല്‍ ജനറല്‍ ആശുപത്രിയിലേക്കു പോകാന്‍ ഭര്‍ത്താവിനെ കാത്തുനില്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ ഇവരെ നിരീക്ഷിച്ചു നിന്ന ഈശ്വരി താന്‍ ജനറല്‍ ആശുപത്രിയിലേക്കു പോകുകയാണെന്നു പറഞ്ഞു കൂടെ ചെല്ലാന്‍ നിര്‍ബന്ധിച്ചു. കയ്യില്‍ പണമില്ലെന്നു പറഞ്ഞ പ്രജിതയോടു താന്‍ ബസ്‌കൂലി കൊടുത്തോളാമെന്നും പിന്നെ തന്നാല്‍ മതിയെന്നും പറഞ്ഞു. ഭര്‍ത്താവ് പുറകെ വരുമെന്ന പ്രതീക്ഷയില്‍ പ്രജിത കുട്ടിയുമായി ഈശ്വരിയോടൊപ്പം ജനറല്‍ ആശുപത്രിയിലെത്തി. ഒപി ടിക്കറ്റ് എടുത്തുവരുന്നതുവരെ താന്‍ കുട്ടിയെ നോക്കിക്കോളാമെന്നു പറഞ്ഞ ഈശ്വരി പ്രജിത തിരിച്ചെത്തും മുന്‍പ് സ്ഥലം വിട്ടു. ടിക്കറ്റെടുത്തു തിരിച്ചെത്തിയ പ്രജിത കുട്ടിയെ കാണാതെ പരിഭ്രമിച്ചു പൊലീസ് ഔട്ട് പോസ്റ്റില്‍ പരാതിപ്പെട്ടു.
ഉടന്‍തന്നെ നഗരത്തില്‍ തിരച്ചില്‍ തുടങ്ങി. സിറ്റി പൊലീസ് കമ്മിഷണര്‍ കെ.ജി. സൈമന്റെ നേരിട്ടുള്ള നിരീക്ഷണത്തില്‍ നടത്തിയ അന്വേഷണത്തിനു 10 ബൈക്കും മൂന്നു ജീപ്പും ഒരു ആംബുലന്‍സും ആറു പട്രോള്‍ ജീപ്പും ഉപയോഗിച്ചു. ജനറല്‍ ആശുപത്രി പരിസരത്തുനിന്ന് ഓട്ടോയില്‍ ഒരു സ്ത്രീ കുട്ടിയുമായി പാലിയേക്കര ഭാഗത്തേക്കു പോയതായി അറിഞ്ഞതോടെ ഓട്ടോക്കാരുടെ ഇടയില്‍ അന്വേഷിച്ചു.
കുട്ടിയുമായി കയറിയ സ്ത്രീ പാലിയേക്കര ഇറങ്ങിയെന്നും അവിടെയുള്ളൊരു ഓട്ടോക്കാരന്റെ കൈയില്‍നിന്നുമാണു പണം വാങ്ങി നല്‍കിയതെന്നും കണ്ടെത്തി. ഈ ഡ്രൈവര്‍മാര്‍മാരുമായി അന്വേഷണം തുടര്‍ന്ന പൊലീസ് ചിറ്റിശേരിയില്‍ ഈശ്വരി വാടകയ്ക്കു താമസിക്കുന്ന വീട്ടിലെത്തി. അപ്പോഴേക്കും കുട്ടിയുമായി അവര്‍ സ്ഥലം വിട്ടിരുന്നു. പനി കൂടിയ കുട്ടിയെയും കൊണ്ട് അവര്‍ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്കാണു പോയതെന്ന സൂചന ലഭിച്ച പൊലീസ് അവരെ പിന്തുടര്‍ന്ന് ആശുപത്രിയിലെത്തി കുട്ടിയെ കണ്ടെത്തി.
ഓട്ടോയില്‍ പ്രസവിച്ചതാണെന്നു പറഞ്ഞാണു ഇവര്‍ അവിടെ ചികിത്സ തേടിയത്. ഡോക്ടര്‍മാര്‍ ഇവരെ പരിശോധിക്കാന്‍ തുടങ്ങുമ്പോഴേക്കും പൊലീസ് എത്തി ഈശ്വരിയെ പിടികൂടി. പുറത്തു കാത്തുനിന്നിരുന്ന ഭര്‍ത്താവും കസ്റ്റഡിയിലായി. ആഭരണം മോഷ്ടിച്ചതിന് ഈശ്വരിക്കെതിരെ കന്യാകുമാരി തക്കലയില്‍ കേസുണ്ട്.
ഇവര്‍ തട്ടിക്കൊണ്ടുപോകല്‍ നേരത്തെ തന്നെ ആസൂത്രണം ചെയ്തതാണെന്നു പൊലീസ് പറഞ്ഞു. ഗര്‍ഭിണിയാണെന്നു പറഞ്ഞാണ് ചിറ്റിശേരിയില്‍ താമസിച്ചിരുന്നത്. മാത്രമല്ല നാടുവിടാനായി ഇവര്‍ ബാഗും ഒരുക്കിവച്ചിരുന്നു. കുട്ടി പനിമൂലം നിര്‍ത്താതെ കരഞ്ഞതിനാലാണു ഉടന്‍ സ്ഥലം വിടാനുള്ള ശ്രമം നടക്കാതെ പോയത്. അതുകൊണ്ട് വീണ്ടും ആശുപത്രിയില്‍ പോകേണ്ടി വന്നതിനാല്‍ പെട്ടെന്നു പൊലീസിനു കണ്ടെത്താനായി. എഎസ്പി ശിവ വിക്രം, എസ്‌ഐ പി. ലാല്‍കുമാര്‍, എഎസ്‌ഐ വി.വി. ജോസ്, സീനിയര്‍ സിപിഒ സന്തോഷ്, നിഷാദ് എന്നിവരടങ്ങിയതായിരുന്നു പൊലീസ് സംഘം.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment