ഉദുമ[www.malabarflash.com]: കാടുകയറിയ ഫ്‌ളാറ്റു ഫോമില്‍ തീവണ്ടി കയറാനെത്തുന്ന യാത്രക്കാര്‍, ഇഴജന്തുക്കളെ പേടിച്ച് കാത്തു നില്‍കേണ്ട ഗതികേട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ബേക്കല്‍ ഫോര്‍ട്ട്(പള്ളിക്കര), കോട്ടിക്കുളം, കളനാട്, എന്നീ റെയില്‍വേ സ്‌റ്റേഷനുകളിലെത്തുന്ന യാത്രക്കാര്‍ക്കാണ് പ്രാണഭയത്തോടെ കാത്തു നില്‍ക്കേണ്ട അവസ്ഥയുള്ളത്. ബേക്കല്‍ ഫോര്‍ട്ട് സ്‌റ്റേഷന്റെ ഇരുവശത്തുമുള്ള ഫ്‌ലാറ്റ് ഫോമുകളിലേക്ക് ഒരാള്‍ ഉയരത്തില്‍ പുല്ലും തൊട്ടാവാടിയും വളര്‍ന്നു കയറിയിട്ടുംവെട്ടി നീക്കാന്‍ റെയില്‍വേ അധികൃതര്‍ തയ്യാറാകുന്നില്ല.
കോട്ടിക്കുളം സ്‌റ്റേഷന്റെ കിഴക്ക് ഭാഗത്തെ ഫ്‌ളാറ്റ് ഫോമിന്റെ തെക്കേ അറ്റത്തും നിറയെ പുല്ലുണ്ട്. നിലംപറ്റി കിടക്കുന്ന് കളനാട് സ്‌റ്റേഷനിലെ രണ്ടു ഭാഗത്തും ഫ്‌ളാറ്റ്‌ഫോം നിറയെ പുല്ലു പടര്‍ന്നിട്ടുണ്ട്.
ആറു മണി കഴിഞ്ഞാല്‍ ഇപ്പോള്‍ ഇരുട്ടു പരക്കും മുകളില്‍ സൂചിപ്പിച്ച മൂന്നുസ്‌റ്റേഷനുകളിലും സ്ത്രീകളടക്കമുള്ള നൂറുകണക്കിന് യാത്രക്കാര്‍ രാത്രി എട്ടു മണി വരെ കാടിനു നടുവിലെന്ന പോലെ കാത്തു നിക്കുന്നത് പതിവ ്കാഴ്ചയാണ്.
കളനാട്, ബേക്കല്‍ ഫോര്‍ട്ട് സ്‌റ്റേഷനുകളിലെ ഫ്‌ളാറ്റ് ഫോമുകളില്‍ പലയിടത്തും വേണ്ടത്ര ലൈറ്റുകളുമില്ല. ഇതും യാത്രക്കാര്‍ക്ക് കുടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
മുന്‍കാലങ്ങളില്‍ റെയില്‍വേ ജീവനക്കാര്‍ സ്‌റ്റേഷന്‍ പരിസരത്തെ കാടിനു തീ ഇടുന്ന് പതിവുണ്ടായിരുന്നു ഇത്തവണ അതും ഉണ്ടായിട്ടില്ല'.കാട് തെളിച്ച് ഇഴജന്തു ഭീഷണിയില്‍ നിന്നും മോചിപ്പിക്കണം എന്നാണ് യാത്രക്കാരുടെആവശ്യം.
കളനാട്, ബേക്കല്‍ ഫോര്‍ട്ട് സ്‌റ്റേഷനുകളിലെ ഫ്‌ളാറ്റ് ഫോമുകളില്‍ പലയിടത്തും വേണ്ടത്ര ലൈറ്റുകളുമില്ല. ഇതും യാത്രക്കാര്‍ക്ക് കുടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
മുന്‍കാലങ്ങളില്‍ റെയില്‍വേ ജീവനക്കാര്‍ സ്‌റ്റേഷന്‍ പരിസരത്തെ കാടിനു തീ ഇടുന്ന് പതിവുണ്ടായിരുന്നു ഇത്തവണ അതും ഉണ്ടായിട്ടില്ല'.കാട് തെളിച്ച് ഇഴജന്തു ഭീഷണിയില്‍ നിന്നും മോചിപ്പിക്കണം എന്നാണ് യാത്രക്കാരുടെആവശ്യം.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment