Latest News

വാട്‌സ് അപ്പ് ചാറ്റിംഗ് പ്രണയമായി; പ്രവാസി യുവാവും പതിനെട്ടുകാരിയും ഒളിച്ചോടി

കാഞ്ഞങ്ങാട്:[www.malabarflash.com] വാട്‌സ് അപ്പിലൂടെയുള്ള ചാറ്റിംഗ് മുറുകിയതോടെ കടുത്ത പ്രണയത്തിലായ പ്രവാസിയായ യുവാവും പതിനെട്ടുകാരിയും ഒളിച്ചോടി.

പരപ്പയില്‍ താമസിക്കുന്ന ഗോവിന്ദന്റെ മകന്‍ ഗോകുലാണ് (22) തളിപ്പറമ്പ് സ്വദേശിനിയായ പതിനെട്ടുകാരിയോടൊപ്പം വീടുവിട്ടത്. ഗള്‍ഫില്‍ ജോലി ചെയ്യുന്നതിനിടെ ഒരു വര്‍ഷം മുമ്പാണ് ഗോകുല്‍ പെണ്‍കുട്ടിയെ വാട്‌സ് അപ്പിലൂടെ പരിചയപ്പെട്ടത്.
ആദ്യം നേരമ്പോക്കിനാണ് ഇതുവരും മെസേജുകള്‍ പരസ്പരം അയച്ചിരുന്നതെങ്കിലും തേന്‍പുരട്ടുന്ന വാക്കുകള്‍ കൂടി അതില്‍ ഇട കലര്‍ത്തിയതോടെ പ്രണയവും ആരംഭിച്ചു.
എന്നാല്‍ വിശ്വകര്‍മ്മസമൂദായക്കാരനായ ഗോകുലും നായര്‍ സമുദായക്കാരിയായ തളിപ്പറമ്പ് യുവതിയും തമ്മിലുള്ള പ്രണയത്തെയും വിവാഹത്തെയും ഇരുവരുടെയും വീട്ടുകാര്‍ അംഗീകരിക്കില്ലെന്ന് അറിയാവുന്നതിനാല്‍ ഒളിച്ചോടാന്‍ ഗോകുലും കാമുകിയും തീരുമാനിക്കുകയായിരുന്നു.
ഒളിച്ചോടുന്ന കാര്യം ഒരു വര്‍ഷം മുമ്പെ രണ്ടുപേരും പരിഗണിച്ചതാണെങ്കിലും പെണ്‍കുട്ടിക്ക് പ്രായം പതിനെട്ട് തികയാതിരുന്നതിനാല്‍ തീരുമാനം മാറ്റിവെക്കുകയായിരുന്നു.
തനിക്ക് പതിനെട്ടുവയസായെന്ന് പെണ്‍കുട്ടി വാട്‌സ് അപ്പിലൂടെ അറിയിച്ചപ്പോള്‍ തന്നെ ഗോകുല്‍ ഗള്‍ഫില്‍ നിന്നും പറന്നെത്തുകയും ഇരുവരും ഒളിച്ചോടുകയുമായിരുന്നു. തുടര്‍ന്ന് ലളിതമായി വിവാഹംനടത്തുകയും ചെയ്തു. 

ഗോകുലിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ സംബന്ധിച്ചെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിട്ടുനിന്നു. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായതിനാലും പരാതി ഇല്ലാത്തതിനാലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.