എടവണ്ണ:[www.malabarflash.com] പത്തപ്പിരിയം മഞ്ചേരിക്കാടില്‍ ടാര്‍ മിശ്രണ യൂണിറ്റിനെതിരായ സമരത്തിനിടെയുണ്ടായ ലാത്തിച്ചാര്‍ജിനിടെ കാണാതായ ആളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തപ്പിരിയം കീര്‍ത്തിയില്‍ അയ്യപ്പ (45) നെയാണ് സമീപത്തെ കിണറ്റില്‍ ബുധനാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ വെള്ളം കോരാന്‍ എത്തിയ വീട്ടമ്മയാണ് കിണറ്റില്‍ മൃതദേഹം കണ്ടത്. കിണറ്റില്‍ നിന്നും വെളിച്ചം കണ്ട് നോക്കിയപ്പോഴാണ് കിണറ്റില്‍ തെളിഞ്ഞ ടോര്‍ച്ച് ലൈറ്റും മൃതദേഹവും കണ്ടത്. ലാത്തിച്ചാര്‍ജില്‍ നിന്ന് രക്ഷപ്പെടാന്‍ സമീപത്തെ വേലി ചാടിക്കടക്കമ്പോള്‍ കിണറ്റില്‍ വീണതാകാമെന്നാണ് നിഗമനം. സംഭവത്തെത്തുടര്‍ന്ന് സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധം നടത്തുകയാണ്.
കഴിഞ്ഞ ദിവസം പത്തപ്പിരിയം മഞ്ചേരിക്കാടില്‍ ടാര്‍മിശ്രണ യൂണിറ്റിനെതിരായ സമരം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ക്വാറിയുടമയുടെ സ്ഥലത്തേക്ക് യന്ത്രങ്ങളുമായെത്തിയ മൂന്ന് വാഹനങ്ങള്‍ക്ക് സമരക്കാര്‍ തീയിടുകയായിരുന്നു. സംഭവത്തില്‍ ഒരുവാഹനവും യന്ത്രങ്ങളും കത്തിയമര്‍ന്നു. തീയും പുകയും കാരണം സമീപവീടുകളില്‍നിന്ന് ആളുകള്‍ ഇറങ്ങിയോടി.
യന്ത്രങ്ങളുമായി വാഹനങ്ങളെത്തുന്ന വിവരമറിഞ്ഞ് ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സ്ഥലത്ത് നാട്ടുകാര്‍ തടിച്ചുകൂടിയത്. പത്തപ്പിരിയം-തുവ്വക്കാട് റോഡില്‍ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ ഉപരോധംതീര്‍ത്തു.വിവരമറിഞ്ഞ് പോലീസ്‌സംഘം സ്ഥലത്തെത്തി. വൈകുന്നേരം അഞ്ചുമണിയായിട്ടും സമരക്കാര്‍ പിരിഞ്ഞുപോയില്ല. സമരക്കാരെ നീക്കാനുള്ള ശ്രമത്തിനിടെ ഉന്തുംതള്ളുമുണ്ടായി. ഇതോടെയാണ് പോലീസ് ലാത്തിവീശിയത്. റോഡില്‍ ഉപരോധംതീര്‍ത്തും ടയറുകള്‍ കത്തിച്ചും മുദ്രാവാക്യംവിളിച്ചും ജനക്കൂട്ടം വാഹനങ്ങള്‍ കടത്തിവിടാനുള്ള പോലീസ് നീക്കം ചെറുത്തു. രാത്രിയോടെ പോലീസ് കാവലില്‍ ഘട്ടംഘട്ടമായി വാഹനങ്ങള്‍ കൊണ്ടുപോകാന്‍ പോലീസ് ശ്രമങ്ങള്‍ നടത്തിയതോടെ ജനം വീണ്ടും പ്രകോപിതരാവുകയായിരുന്നു. ഇതോടെയാണ് ലാത്തിച്ചാര്‍ജ് ശക്തമായത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment