കാഞ്ഞങ്ങാട്:[www.malabarflash.com] ദേശീയ പാതയില്‍ പെരിയാട്ടടുക്കത്തിന് സമീപം മുനിക്കലില്‍ ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ട് ലോറികളിലെയും ഡ്രൈവര്‍മാര്‍ക്കാണ് പരിക്കേറ്റത്. പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം.
ലോറി ഡ്രൈവര്‍മാരായ പ്രകാശന്‍, രഘുവീര്‍ സിംഗ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ ആഘാതത്തില്‍ രണ്ട് ലോറികളുടെയും മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment