Latest News

ഇനിമുതല്‍ വര്‍ഷത്തില്‍ ഒരു തെയ്യം കെട്ടു മാത്രം:പാലക്കുന്ന് കഴകം

ഉദുമ[www.malabarflash.com]: പാലക്കുന്ന് ശ്രീ ഭഗവതീക്ഷേത്രത്തിനു കീഴിലുള്ള പത്തര ഗ്രാമത്തില്‍പ്പെട്ട തീയ്യ കഴകത്തിന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗം കഴക ക്ഷേത്രത്തില്‍ വെച്ച ചേര്‍ന്നു. വരുന്ന മാര്‍ച്ച് 7 മുതല്‍ 10 വരെ നടക്കാനിരിക്കുന്ന ഭരണി മഹോല്‍സവത്തിനുള്ള ഒരുക്കങ്ങളള്‍ക്ക് തുടക്കമാരംഭിച്ചു.

വിവിധ പ്രാദേശിക കഴകങ്ങളിലായി ഇത്തവണ 12 തെയ്യം കെട്ടുകള്‍ അരങ്ങേറാനിരിക്കുകയും, തെയ്യം കെട്ടു മഹോല്‍സവങ്ങള്‍ ക്രമാതീധമായി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലും ഇനി മുതല്‍ വര്‍ഷത്തില്‍ ഒരു തെയ്യം കെട്ടിനു മാത്രമേ അനുമതി നല്‍കേണ്ടതുള്ളുണ്ടതുള്ളുവെന്നും, 2020 ന് ശേഷം അതു കര്‍ശനമായി നടപ്പിലാക്കാനും യോഗം തീരുമാനമെടുത്തു. 

ക്ഷേത്ര നവീകരണത്തിനും, അതിനു ശേഷമുള്ള ബ്രാഹ്മ കലശോല്‍സവതതിന്റെ നടത്തിപ്പിനും, കലാസാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുമായി ഭരണ സമിതിയുടെ നേതൃത്വത്തിലുള്ള വിവിധ സബ്കമറ്റികള്‍ രൂപികരിച്ച് പ്രവര്‍ത്തനത്തിനു തുടക്കമിടും.

ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് അഡ്വ. ബാലകൃഷ്ണന്‍, സെക്രട്ടറി അശോക് കുമാര്‍ മറ്റു ഭാരവാഹികള്‍ യോഗം നിയന്ത്രിച്ചു. ക്ഷേത്രസ്ഥാനികര്‍, വിദ്യാഭ്യാസ സമിതി പ്രസിഡണ്ട് കെ.ബാലകൃഷ്ണന്‍, സെക്രട്ടറി അരവിന്ദന്‍, അംബികാ പരിപാലന സംഘം പ്രസിഡണ്ട് രമണന്‍, സെക്രട്ടറി കൊപ്പല്‍ പ്രഭാകരന്‍, പ്രതിഭാരാജന്‍, സി.കെ. കണ്ണന്‍, പ്രണവന്‍, വേലായുധന്‍, സി. നാരായണന്‍, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.








Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.