കാഞ്ഞങ്ങാട്:[www.malabarflash.com] സുന്നി നേതാവ് ബല്ലാക്കടപ്പുറത്തെ അബ്ദുല്‍ഹമീദ് മദനിയെ ജമാഅത്ത് കമ്മിറ്റിയില്‍ നിന്നും ഊരുവിലക്കിയ സംഭവത്തില്‍ മദനിക്കനുകൂലമായി ഹൈക്കോടതിയുടെയും വഖഫ് ബോര്‍ഡിന്റേയും വിധി.
2013ല്‍ ബല്ലാകടപ്പുറത്ത് എസ് വൈഎസ്സിന്റെ പരിപാടി സംഘടിപ്പിച്ചത് മുതലാണ് ജമാഅത്ത് കമ്മിറ്റിക്ക് മദനി അനഭിമതനായത്. കാാന്തപുരം വിഭാഗം സുന്നി പ്രവര്‍ത്തകനായ അബ്ദുല്‍ ഹമീദ് മദനി ബല്ലാക്കടപ്പുറത്ത് പ്രമുഖ നേതാക്കളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള സമ്മേളനം സംഘടിപ്പിക്കാന്‍ മുന്നിട്ടറങ്ങിയതാണ് സ്ഥലം ജമാഅത്ത് കമ്മിറ്റിയെ പ്രകോപിതരാക്കിയത്.
ഇതേത്തുടര്‍ന്ന് ജമാഅത്ത് കമ്മിറ്റി മദനിയുടെ വരിസംഖ്യ വാങ്ങിക്കുകയോ, ജമാഅത്തിന്റെ പരിധിയില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുപ്പിക്കുകയോ ചെയ്യാതെ മദനിക്കെതിരെ ഊരുവിലക്ക് നടപ്പാക്കുകയായിരുന്നു. 2014ല്‍ നടന്ന അബ്ദുള്‍ഹമീദ് മദനിയുടെ മകളുടെ വിവാഹ ചടങ്ങുകള്‍ പോലും ജമാഅത്ത് നടത്തിക്കൊടുത്തിരുന്നില്ല. ബല്ലാക്കടപ്പുറം ജമാഅത്ത് കമ്മിറ്റി ചടങ്ങ് ബഹിഷ്‌ക്കരിച്ചതിനെ തുടര്‍ന്ന് ഉമറൂല്‍ ഫാറൂഖ് തങ്ങള്‍ പോസേട്ടാണ് മദനിയുടെ മകളുടെ വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ചത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

തന്നെ ബഹിഷ്‌ക്കരിച്ചതായി ചൂണ്ടിക്കാട്ടി മദനി വഖഫ് ബോര്‍ഡിന് കൊടുത്ത പരാതിയില്‍ 2015 ഫെബ്രുവരി മാസത്തില്‍ മദനിക്കനുകൂലമായി വഖഫ് ബോര്‍ഡ് ഉത്തരവ് വന്നിരുന്നെങ്കിലും ബല്ലാകടപ്പുറം ജമാഅത്ത് കമ്മിറ്റി ഉത്തരവ് ചെവി കൊണ്ടില്ല.
ഇതേത്തുടര്‍ന്ന് മദനി 2015 മാര്‍ച്ച് മാസത്തില്‍ വഖഫ് ബോര്‍ഡിന് വീണ്ടും നല്‍കിയ പരാതിയിന്‍മേലാണ് മദനിക്കനുകൂലമായ വിധി ഉണ്ടായിരുന്നത്. ഊരുവിരലക്ക് ചൂണ്ടിക്കാട്ടി അബ്ദുള്‍ ഹമീദ് മദനി ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ വിധിയുണ്ടാകുന്നതിന് മുമ്പേയാണ് വഖഫ് ബോര്‍ഡ് മദനിക്ക് അനുകൂലമായി ഉത്തരവിറക്കിയത്.
വഖഫ് ബോര്‍ഡ് ഉത്തരവിന് പിന്നാലെ ഹൈക്കോടതി കൂടി മദനിക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചതോടെ മദനിയുടെ ഊരുവിലക്ക് പിന്‍വലിക്കാന്‍ ജമാഅത്ത് കമ്മിറ്റി നിര്‍ബന്ധിതരായിരിക്കുകയാണ്.
ഊരുവിലക്ക് പ്രശ്‌നത്തില്‍ 2 മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നത്. മുസ്ലിംലീഗിലെ നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തിലാണ് ബല്ലാകടപ്പുറം ജമാഅത്ത് കമ്മിറ്റിയില്‍ മദനിക്കെതിരെ ചരടുവലികള്‍ നടന്നത്.
ഇതേത്തുടര്‍ന്ന് മദനി 2015 മാര്‍ച്ച് മാസത്തില്‍ വഖഫ് ബോര്‍ഡിന് വീണ്ടും നല്‍കിയ പരാതിയിന്‍മേലാണ് മദനിക്കനുകൂലമായ വിധി ഉണ്ടായിരുന്നത്. ഊരുവിരലക്ക് ചൂണ്ടിക്കാട്ടി അബ്ദുള്‍ ഹമീദ് മദനി ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ വിധിയുണ്ടാകുന്നതിന് മുമ്പേയാണ് വഖഫ് ബോര്‍ഡ് മദനിക്ക് അനുകൂലമായി ഉത്തരവിറക്കിയത്.
വഖഫ് ബോര്‍ഡ് ഉത്തരവിന് പിന്നാലെ ഹൈക്കോടതി കൂടി മദനിക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചതോടെ മദനിയുടെ ഊരുവിലക്ക് പിന്‍വലിക്കാന്‍ ജമാഅത്ത് കമ്മിറ്റി നിര്‍ബന്ധിതരായിരിക്കുകയാണ്.
ഊരുവിലക്ക് പ്രശ്‌നത്തില്‍ 2 മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നത്. മുസ്ലിംലീഗിലെ നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തിലാണ് ബല്ലാകടപ്പുറം ജമാഅത്ത് കമ്മിറ്റിയില്‍ മദനിക്കെതിരെ ചരടുവലികള്‍ നടന്നത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment