ദുബൈ:[www.malabarflash.com] യു എ ഇ യുടെ നാല്‍പത്തി മൂന്നാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് ദുബൈ കെ എം സി സി സംഘടിപ്പിച്ച വോളിബോള്‍ ടൂര്‍ണ്ണമെന്റ് കാണാനെത്തിയ ആയിരക്കണക്കിന് വോളിബോള്‍ പ്രേമികള്‍ക്ക് ആവേശം നിറഞ്ഞ അനുഭവമായി. നിലവിലെ ചാമ്പ്യന്‍മാരായ കോഴിക്കോടിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ നേടി കിരീടം ചൂടി.
ബാന്റ് മുഴക്കിയും നിറഞ്ഞ കയ്യടികളാലും പിന്തുണ നല്‍കിയ കാസര്‍കോടന്‍ കളി പ്രേമികള്‍ക്ക് കളം നിറഞ്ഞ് കളിച്ച ജില്ലാ ടീമിന്റെ പ്രഥമ കിരീടം ക്രിസ്മസ് വിരുന്നായി മാറി.
കേരള സംസ്ഥാന താരം നജ്മുദ്ധീന്‍ കാഞ്ഞങ്ങാടിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ നിലവിലെ റണ്ണറപ്പായ കാസര്‍കോട് പ്രാഥമിക റൗണ്ട് മുതല്‍ ഒരു സെറ്റ് പോലും എതിരാളികള്‍ക്ക് വിട്ട് കൊടുക്കാതെയാണ് കലാശപ്പോരിനിറങ്ങിയത്. ദുബൈ ട്യൂട്ടി ഫ്രീ താരങ്ങളടങ്ങിയ ശക്തരായ കണ്ണൂരിനെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്ത് കിരീട പോരാട്ടത്തിനിറങ്ങിയ കാസര്‍കോട് ജില്ല, ദേശീയ താരങ്ങളടങ്ങിയ കോഴിക്കോടിനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ തറപറ്റിച്ചു,
ആക്രമവും പ്രധിരോധവും സമന്വയിപ്പിച്ചുള്ള ഇരു ടീമുകളുടേയും കളം നിറഞ്ഞ പോരാട്ടത്തില്‍ ആദ്യ രണ്ട് സെറ്റുകള്‍ കാസര്‍കോട് നേടിയപ്പോള്‍ മൂന്നാം സെറ്റ് കോഴിക്കോട് സ്വന്തമാക്കി, കരുത്തുറ്റ സ്മാഷുകളിലൂടെ ഷമീമും സുനിലും ഇരു ടീമിനേയും ഒപ്പത്തിനൊപ്പം മുന്നോട്ട് നയിച്ച് അവസാന മൂന്ന് പോയന്റുകള്‍ സെര്‍വുകളിലൂടെ നേടി കാസര്‍കോടിന്റെ സെറ്റര്‍ ഹഷാം തന്ത്രപരമായി നേടുകയും 2421 എന്ന നിലയില്‍ ശക്തമായ സ്മാഷി ലൂടെ സനീഷ് വിജയമുറപ്പിച്ചു. കഴിഞ്ഞ തവണത്തെ ഫൈനലിലെ തോല്‍വിക്ക് പകരം വീട്ടി ടീം കാസര്‍കോട് ചാമ്പ്യന്‍മാര്‍.
ഹനീഫ ചെര്‍ക്കളം, ഹംസ തൊട്ടി, അബ്ദുള്ള ആറങ്ങാടി, മുനീര്‍ ചെര്‍ക്കള, ടി ആര്‍ ഹനീഫ മേല്‍പറമ്പ, ഹസൈനാര്‍ ബീജന്തടുക്കം, ഇസ്മായില്‍ നാലാം വാതുക്കല്‍, ശരീഫ് പൈക്കം, മുനീര്‍ ബന്താട്, യൂസുഫ് മുക്കുട്, സലാം കന്യപ്പാടി,തുടങ്ങിയ നേതാക്കള്‍ ആദ്യവസാനം ജില്ലാ ടീമിന് പിന്തുണയുമായി കളി വീക്ഷിക്കാനുണ്ടായിരുന്നു.
മുന്‍ മന്ത്രി പി ശങ്കരന്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു, ദുബൈ കെ എം സി സി വ സംസ്ഥാന പ്രസിഡന്റ് അന്‍വര്‍ നഹയില്‍ നിന്ന് ക്യാപ്റ്റന്‍ നജ്മുദ്ധീന്‍,മാനേജര്‍ മുനീര്‍ ചെര്‍ക്കളയും, ജില്ലാ നേതാക്കളും ട്രോഫി ഏറ്റു വാങ്ങി, അഡ്വ സാജിദ്, ഉമ്മര്‍ ആവയില്‍, ഇസ്മയില്‍ ഏറാമല, ഖാദര്‍ അരിപ്പാമ്പ്ര പങ്കെടുത്തു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment