പേരൂര്‍ക്കട:[www.malabarflash.com] കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പിഎ വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് പോസ്റ്റ്ഓഫീസിനു സമീപം പരപ്പ പാലച്ചുവട്ടില്‍ വീട്ടില്‍ റിജോ വര്‍ഗീസ് (28) ആണു മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് പൂജപ്പുര ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിനു സമീപമായിരുന്നു അപകടം. റിജോ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ലോഫ്‌ളോര്‍ ബസിടിച്ചാണ് അപകടം സംഭവിച്ചത്.
റിജോ ഗണേഷ് കുമാറിനൊപ്പം വട്ടിയൂര്‍ക്കാവിലെ ഒരു ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്. വട്ടിയൂര്‍ക്കാവില്‍നിന്നു കരമനയിലേക്കു ബൈക്കില്‍ വരുമ്പോള്‍ ബസിന്റെ സൈഡില്‍ തട്ടിയായിരുന്നു അപകടം. ബസ് അമിതവേഗത്തിലായിരുന്നുവെന്നു ട്രാഫിക് പോലീസ് പറയുന്നത്. ബസില്‍ തട്ടി നിയന്ത്രണംവിട്ട് റിജോ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
വീഴ്ചയില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാര്‍ ചേര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
റിജോയുടെ വിവാഹം ഈ മാസം ഒടുവില്‍ നടത്താനിരുന്നതാണെന്നു ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. പിതാവ്: വര്‍ഗീസ്. അമ്മ: ഏലിയാമ്മ.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment