ന്യൂഡല്‍ഹി:[www.malabrflash.com] ''എന്റെ മകളുടെ പേര് ജ്യോതി എന്നായിരുന്നു. അവളുടെ പേര് പറയുന്നതില്‍ എനിക്ക് നാണക്കേടില്ല. ബലാത്സംഗം പോലുള്ള ഹീനമായ കുറ്റകൃത്യങ്ങള്‍ നടത്തുന്നവരാണ് നാണക്കേടുകൊണ്ട് തലകുനിക്കേണ്ടത്. അല്ലാതെ ഇരകളോ അവരുടെ കുടുംബാംഗങ്ങളോ അല്ല'' -പറയുന്നത് ആശ ദേവി. ഡല്‍ഹിയില്‍ ഓടുന്നബസ്സില്‍ ബലാത്സംഗത്തിനിരയായി മരിച്ച യുവതിയുടെ അമ്മ.
ഇന്ത്യ 'നിര്‍ഭയ' എന്നു പേരിട്ടു വിളിച്ച മകളുടെ പേര് അവളുടെ ദാരുണ മരണത്തിന്റെ മൂന്നാം വാര്‍ഷികാചരണച്ചടങ്ങിലാണ് ആശ പരസ്യപ്പെടുത്തിയത്. മകളെ ക്രൂരമായി പീഡിപ്പിച്ച ആറുപേരിലൊരാളെ ഡിസംബര്‍ 20-ന് വിട്ടയയ്ക്കുന്നതിനെ അവര്‍ എതിര്‍ത്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയാണിത്. ഇയാളെ വെറുതെവിട്ടാല്‍ തങ്ങള്‍ക്ക് നീതികിട്ടില്ലെന്ന് അവര്‍ പറഞ്ഞു.
നാല് ആവശ്യങ്ങള്‍ അവര്‍ സമൂഹത്തിനുമുമ്പില്‍ വെച്ചു; ആറു പ്രതികള്‍ക്കും വധശിക്ഷ നല്‍കണം, ലൈംഗിക പീഡനക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കണം, ബാലനീതി നിയമം ഭേദഗതി ചെയ്യണം, എല്ലാ സംസ്ഥാനങ്ങളിലും ഗുണനിലവാരമുള്ള ഫൊറന്‍സിക് ലാബുകള്‍ സ്ഥാപിക്കാന്‍ നിര്‍ഭയഫണ്ട് ഉപയോഗപ്പെടുത്തണം. ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ നടന്ന ചടങ്ങില്‍ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍, ശബാന അസ്മി, ഡല്‍ഹി കോണ്‍ഗ്രസ് വക്താവ് ശര്‍മിഷ്ഠ മുഖര്‍ജി തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment