കൊണ്ടോട്ടി:[www.malabarflash.com] പ്രവാസികളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയില്‍ കരിപ്പൂര്‍ എയര്‍ പോര്‍ട്ടിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് സൂപ്രണ്ട് ഫ്രാന്‍സിസ് കോടങ്കണ്ടത്തിനെ സ്ഥലം മാറ്റി. ശനിയാഴ്ച ഉച്ചക്ക് 2:30 ഓടെയാണ് സ്ഥലം മാറ്റി കേന്ദ്ര കസ്റ്റംസ് ഡിപാര്‍ട്ട്‌മെന്റ് ഉത്തരവിറക്കിയത്. കോഴിക്കോട് സെന്‍ട്രല്‍ ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാനാണ് ഫ്രാന്‍സിസിന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.
ഡിസംബര്‍ മൂന്നിന് ദുബൈയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി ഹക്കീം റൂബയെ കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ ഫ്രാന്‍സിസ് മര്‍ദിച്ചതായി കൊണ്ടോട്ടി സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പ്രവാസി സമൂഹത്തിലും സോഷ്യല്‍മീഡിയയിലടക്കം വന്‍ ജനരോഷമുണര്‍ന്ന പശ്ചാത്തലത്തില്‍ ഇയാളെ സ്ഥലം മാറ്റണമെന്ന ആവശ്യവുമായി മുസ്ലിംയൂത്ത് ലീഗടക്കമുള്ള സംഘടനകള്‍ രംഗത്തെത്തി.
മന്ത്രി കുഞ്ഞാലിക്കുട്ടി, യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് പി.എം സാദിഖലി, നജീബ് കാന്തപുരം തുടങ്ങിയവര്‍ വിഷയത്തില്‍ സജീവമായി ഇടപെട്ടു. ഇതേ തുടര്‍ന്ന് ഇ.അഹമ്മദ് എം.പി കസ്റ്റംസ് മന്ത്രിക്ക് പരാതി നല്‍കുകയും കെ.എം ഷാജി എം.എല്‍.എ വിഷയം നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment