അബൂദാബി:[www.malabarflash.com] ബേക്കല്‍ ബിലാല്‍ നഗര്‍ സ്വദേശി അബൂദാബിയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ബിലാല്‍ നഗറിലെ കുഞ്ഞഹമ്മദ് ഫാത്തിമ ദമ്പതികളുടെ മകന്‍ സുബൈര്‍ (26) ആണ് വ്യാഴാഴ്ച രാവിലെ മരണപ്പെട്ടത്. അബൂദാബിയിലെ ബെസ്റ്റോ സൂപ്പര്‍ മാര്‍ക്കററിലെ ജീവനക്കാരനാണ്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
ബിലാല്‍ നഗറില്‍ പുതുതായി നിര്‍മ്മിച്ച വീടിന്റെ കുടികൂടല്‍ ചടങ്ങ് ജനുവരി 10 ന് തീരുമാനിച്ചിരിക്കുകയാണ്. കുടികൂടലിന് നാട്ടിലേക്ക് തിരിക്കാനുളള ഒരുക്കത്തിനിടിയിലാണ് സുബൈറിനെ മരണം തട്ടിയെടുത്തത്.
ഹസീനയാണ് ഭാര്യ, ആറ് മാസം പ്രായമുളള വാദിമ മകളാണ്.
സഹോദരങ്ങള്‍: ബദറുദ്ദീന്‍, നദീം, സുബൈദ, സെമീറ, മിസ്‌രിയ.
സഹോദരങ്ങള്‍: ബദറുദ്ദീന്‍, നദീം, സുബൈദ, സെമീറ, മിസ്‌രിയ.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment