കുവൈത്ത് സിറ്റി:[www.malabarflash.com] നീലേശ്വരം കോട്ടപ്പുറം ആനച്ചാല്‍ സ്വദേശിയെ കുവൈത്തിലെ സൈബര്‍ കഫെയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് ബാങ്ക് മുന്‍ സെക്രട്ടറി തിഡില്‍ അബ്ദുല്ലയുടെ മകന്‍ സലാവുദ്ദീ(40)നാണ് മരിച്ചത്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
നീലേശ്വരത്ത് നിന്ന് ഒരു വര്‍ഷം മുമ്പ് കുടുംബം പടന്നക്കാട്ടേക്ക് താമസം മാറിയിരുന്നു. സൈബര്‍ കഫെയിലെ ജീവനക്കാരനാണ് സലാവുദ്ദീന്‍.
ചൊവ്വാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് സൈബര്‍ കഫെയില്‍ മൃതദേഹം കണ്ടത്. കഴുത്തില്‍ ടെലിഫോണ്‍ കേബിള്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
പോസ്റ്റുമോര്‍ട്ടത്തില്‍ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് വിവരം ലഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.
കൊലപാതകമാണോ എന്ന് സംശയമുണ്ട്.
പോസ്റ്റുമോര്‍ട്ടത്തില്‍ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് വിവരം ലഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.
കൊലപാതകമാണോ എന്ന് സംശയമുണ്ട്.
കുവൈത്ത് മാലിയയില്‍ സാല്‍ഹിയ ഷോപ്പിംഗ് കോംപ്ലക്‌സിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് കഫെയിലെ ജീവനക്കാരനായിരുന്നു സലാവുദ്ദീന്‍. മരണവിവരമറിഞ്ഞ് കുവൈത്തിലെ മലയാളികളില്‍ പലരും ആസ്പത്രിയിലെത്തിയിട്ടുണ്ട്.
ഭാര്യ: പിസാന. ഒരു കുട്ടിയുണ്ട്. നാല് മാസം മുമ്പ് ഭാര്യയേയും കുഞ്ഞിനേയും കൂട്ടി കുവൈത്തിലേക്ക്‌പോയതായിരുന്നു. 20 ദിവസം മുമ്പാണ് ഭാര്യയും കുഞ്ഞും നാട്ടിലേക്ക് മടങ്ങിയത്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment