നീലേശ്വരം: [www.malabarflash.com]കാര്യങ്കോട്ടെ കബഡി താരം സന്തോഷിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്താന്‍ സഹായിച്ചത് നീലേശ്വരം പോലീസ് സ്റ്റേഷനിലെ അഡി. എസ്.ഐ കെ.ചന്ദ്രന്‍ മാണിയാട്ടിന്റെ നിതാന്ത ജാഗ്രതയെത്തുടര്‍ന്ന്.
സന്തോഷ് വീട്ടില്‍ മരിച്ചു കിടക്കുന്നതായി തിങ്കളാഴ്ച രാവിലെ പോലീസ് സ്റ്റേഷനില്‍ അജ്ഞാതന്‍ വിളിച്ചു പറയുകയും ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും വിളിച്ചു പറഞ്ഞിരുന്നു. ഫോണ്‍ ഈ സമയം കൈകാര്യം ചെയ്തത് അഡി. എസ്.ഐ ചന്ദ്രനായിരുന്നു. അദ്ദേഹം ഉടന്‍ ബന്ധുക്കളെ സ്റ്റേഷനിലേക്ക് എത്താന്‍ നിര്‍ദ്ദേശിച്ചു. സന്തോഷിന്റെ അമ്മാവന്‍ സുകുമാരന്‍ അടക്കമുള്ളവര്‍ സ്റ്റേഷനിലെത്തുകയും സുകുമാരന്റെ പരാതിയനുസരിച്ച് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു. ഇന്‍ക്വസ്റ്റ് നടത്തിയതും അഡി. എസ്‌ഐയാണ്. സ്ഥലത്തെത്തിയപ്പോള്‍ മരണത്തെക്കുറിച്ച് ബന്ധുക്കളോ വീട്ടുകാരോ സംശയം പ്രകടിപ്പിച്ചിരുന്നില്ല.
അതുകൊണ്ട് തന്നെ സ്വാഭാവികമായും ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള അവസരം ഉണ്ടാക്കരുതെന്ന് തീരുമാനിച്ച അഡി. എസ്.ഐ മൃതദേഹം വിദഗ്ദ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. പലരും നിര്‍ബന്ധപൂര്‍വ്വം മരണം സ്വാഭാവികമാണെന്നും പോസ്റ്റ്‌മോര്‍ട്ടം വേണമെങ്കില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍വെച്ച് നടത്താമെന്ന് പറഞ്ഞെങ്കിലും അഡി. എസ്.ഐ അതിന് തയ്യാറായില്ല.
പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് പോലീസ് സര്‍ജന്‍ ഡോ.എസ്.ഗോപാലകൃഷ്ണ പിള്ളയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വ്യക്തമായ നിഗമനത്തിലെത്താന്‍ കഴിയാതെ സംഭവ സ്ഥലവും പരിസരവും പരിശോധിക്കാന്‍ പോലീസ് സര്‍ജന്‍ തീരുമാനിക്കുകയും അദ്ദേഹം സന്തോഷിന്റെ കാര്യങ്കോട്ടെ വീട്ടിലെത്തുകയും ചെയ്തിരുന്നു.
സന്തോഷിന്റെ കഴുത്തില്‍ ചെറിയ കറുത്ത പാട് കണ്ടെത്തിയതാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. പോലീസ് സര്‍ജന്റെ നിരീക്ഷണത്തോടെ പോലീസ് അന്വേഷണം മറ്റൊരു തലത്തിലേക്ക് നീക്കുകയും ഏറ്റവുമൊടുവില്‍ 72 മണിക്കൂറിനുള്ളില്‍ പ്രതി മനോജിനെ പിടികൂടിയതും.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment