Latest News

സന്തോഷ് വധം: ചിതക്ക് തീ കൊളുത്തിയതും മരണാനന്തര കര്‍മ്മം നടത്തിയതും പ്രതി

ചെറുവത്തൂര്‍: [www.malabarflash.com] കബഡി താരം കാര്യങ്കോട്ടെ സന്തോഷിന്റെ (38) ചിതക്ക് തീ കൊളുത്തിയതും സഞ്ചയനം വരെ മരണാനന്തര കര്‍മ്മം നടത്തിയതും സന്തോഷിന്റെ കൊലയാളി മനോജ് തന്നെ. ബുധനാഴ്ചയാണ് സന്തോഷിന്റെ സഞ്ചയന കര്‍മ്മം പൂര്‍ത്തിയായത്.

മരണപ്പെട്ട ദിവസം വേദന കടിച്ചമര്‍ത്തിയ നിലയില്‍ അഭിനയിച്ച മനോജ് മൃതദേഹം കീറി മുറിക്കുന്നത് തടയണമെന്ന് ഇടക്കിടെ അലറി വിളിക്കുകയും പേസ്റ്റ് മോര്‍ട്ടം നടപടികള്‍ ഒഴിവാക്കാന്‍ കരുക്കള്‍ നീക്കുകയും ചെയ്തുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 

കൊല്ലപ്പെട്ട സന്തോഷിന് സഹോദരന്‍മാരില്ല. ഏക സഹോദരി ശോഭ രണ്ട് വര്‍ഷം മുമ്പ് കാന്‍സര്‍ ബാധിച്ച് മരണപ്പെട്ടിരുന്നു. ഇതോടെ സന്തോഷിന്റെ ഹൈന്ദവ ആചാരപ്രകാരമുള്ള മരണാനന്തര കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കേണ്ട ചുമതല മനോജിലായി. യാതൊരു മനഃസങ്കോചവുമില്ലാതെയാണ് താന്‍ കഴുത്തില്‍ കയറിട്ട് മുറുക്കി കൊന്ന കളിക്കൂട്ടുകാരനും മാതൃ സഹോദരി പുത്രനുമായ യുവാവിന്റെ മുണ്ടുകെട്ടല്‍ അടക്കമുള്ള മരണാനന്തര കര്‍മ്മങ്ങള്‍ മനോജ് നിര്‍വ്വഹിച്ചത്.

അതിനിടയില്‍ സന്തോഷിനെ മനോജ് കൊലപ്പെടുത്തിയതാണെന്ന സൂചന പോലീസിന് ലഭിച്ചിരുന്നു. സഞ്ചയന കര്‍മ്മം കഴിഞ്ഞയുടന്‍ ബുധനാഴ്ച വൈകീട്ട് മനോജിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മരണപ്പെട്ട ദിവസം മുതല്‍ ബുധനാഴ്ച വരെ സന്തോഷിന്റെ വീട്ടില്‍ തന്നെ യാതൊരു സങ്കോചവുമില്ലാതെ കഴിയുകയായിരുന്നു മനോജ്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.